Latest News

പത്തരമാറ്റിലെ മുത്തശ്ശന്‍ വേഷം കണ്ട് പ്രായക്കൂടുതലെന്ന് വിമര്‍ശനം; 47 കാരനായ ക്രിസ് വേണുഗോപാലിന്റെ ആദ്യ വിവാഹമടക്കം വാര്‍ത്തകളില്‍; വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പ്രതികരിച്ച് താരങ്ങള്‍

Malayalilife
പത്തരമാറ്റിലെ മുത്തശ്ശന്‍ വേഷം കണ്ട് പ്രായക്കൂടുതലെന്ന് വിമര്‍ശനം; 47 കാരനായ ക്രിസ് വേണുഗോപാലിന്റെ ആദ്യ വിവാഹമടക്കം വാര്‍ത്തകളില്‍; വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പ്രതികരിച്ച് താരങ്ങള്‍

ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറുംബുധനാഴ്ചയാണ് വിവാഹിതരായത്. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു താരവിവാഹം. 

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതിന് പിന്നാലെ വന്‍ വിമര്‍ശനമാണ് ദമ്പതിമാര്‍ക്ക് നേരിടേണ്ടതായി വന്നത്. ഇവിടെ കൂടുതലും ക്രിസിന്റെ വേഷവും രൂപവുമൊക്കെയാണ് പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. സംശയങ്ങളുമാണ് വിവാഹവാര്‍ത്തയിലെ വിമര്‍ശനത്തിന് കാരണമായി മാറിയത്. വിവാഹ ചിത്രങ്ങളുടെയും വീഡിയോസിന്റെയും താഴെ പരിഹാസ കമന്റുകള്‍ വന്നിരുന്നു.

ഇതെന്താ കല്യാണത്തിന് വന്ന പൂജാരിയെ കെട്ടിയോ? മൂക്കില്‍ പഞ്ഞി വെക്കാനായി അപ്പോളാണ് മാലയിട്ടു കളിക്കുന്നത്. ഈ കിളവനെ മാത്രം കിട്ടിയൊള്ളോ? 60 വയസിനു മുകളിലുള്ള കിളവന്‍ വരനായപ്പോള്‍ വധുവിന് 31 വയസ്, ഇത് കാണുന്ന 30 വയസ്സ് കഴിഞ്ഞ ഞാന്‍ എനിക്ക് ഇതുവരെ ഒരു കല്യാണം പോയിട്ട് ഒരു ലൈന്‍ പോലും സെറ്റായില്ല' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.


ഒട്ടേറെ സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ ക്യാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് മക്കളുണ്ട്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകള്‍.

ഇപ്പോളിതാ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് താരങ്ങളും രംഗത്തെത്തി. താനും ക്രിസും തമ്മില്‍ ഒന്‍പത് വയസ്സിന്റെ പ്രായവ്യത്യാസമാണ് ഉള്ളതെന്നും ചീത്ത പറയുന്നവരുടെ നാവ് മൂടിക്കെട്ടാന്‍ നമുക്ക് ആകില്ലെന്നും ദിവ്യ പറയുന്നു.

നാലാളെ അറിയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ. നമ്മുടെ ജീവിതത്തില്‍ വരുന്ന ഓരോരെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അതിത്രയും വലിയ െതറ്റാണോ? ഇവരുടെ ജീവിതം അങ്ങനെയായതുകൊണ്ടാകും ആ രീതിയില്‍ സംസാരിക്കുന്നത്.

ഇങ്ങനെയൊക്കെയുള്ള കമന്റുകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും മോശം കമന്റുകള്‍ വരുമെന്ന് വിചാരിച്ചില്ല. സെക്‌സിനു വേണ്ടിയല്ല ഞാന്‍ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവര്‍ക്കൊരു അച്ഛന്‍ വേണം. എന്റെ ഭര്‍ത്താവ് എന്നു പറയാന്‍ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം.

സെക്‌സ് മാത്രമാണ് ജീവിതമെന്ന് എഴുതിവച്ചിട്ടുണ്ടോ. സെക്‌സ് ഇല്ലാതെയും ജീവിക്കാന്‍ പറ്റില്ലേ? ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സെക്‌സ്. 60 വയസ്സുള്ള ആള്‍ നാല്‍പതുകാരിയെ വിവാഹം ചെയ്‌തെന്നൊക്കെയാണ് വാര്‍ത്തകള്‍. ഇദ്ദേഹത്തിന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ്. ഞാന്‍ 84ല്‍ ആണ് ജനിച്ചത്. ഇദ്ദേഹം 75ലും.

ഇനി 60 വയസ്സെന്നു പറയുന്നവര്‍ പറഞ്ഞോട്ടെ. ഇവര്‍ പച്ചയ്ക്കു പറയുന്നതുപോലെ അറുപതുകാരന്റെ കൂടെ നാല്‍പതോ അന്‍പതോ വയസ്സുള്ള ഞാന്‍ താമസിച്ചാല്‍ എന്താണ് പ്രശ്‌നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകള്‍ക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാന്‍ പറ്റില്ല. നമ്മുടെ സമൂഹം ഇങ്ങനെയാണ്, അതുകൊണ്ട് തന്നെ നാടും നന്നാകില്ല.''-ദിവ്യ ശ്രീധറിന്റെ വാക്കുകള്‍.

അതേസമയം ഈ മോശം  കമന്റ് ചെയ്യുന്നവര്‍ക്കൊക്കെ രോഗമുണ്ടെന്നു കരുതാമെന്നും, ഗെറ്റ് വെല്‍ സൂണ്‍ എന്നേ പറയാനാകൂ എന്നുമാണ് ക്രിസിന്റെ പ്രതികരണം.  

യഥാര്‍ത്ഥില്‍ ക്രിസ് വേണുഗോപാലിന് 49 വയസ്സാണ് പ്രായം, ദിവ്യക്ക് 43. ഒരു സീരിയല്‍ നടന്‍ മാത്രമല്ല ക്രിസ് വേണുഗോപാല്‍. ടിവിയില്‍ നിരന്തരം കാണുന്ന ഒരുപാട് കൊമേഴ്സ്യല്‍ ആഡ്‌സിന് ശബ്ദം നല്‍കിയിരിക്കുന്നത് ഇദ്ദേഹമാണ്. ഏഷ്യാനെറ്റിലെ പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ വേണുഗോപാല്‍ ഒരു റേഡിയോ ജോക്കിയായിരുന്നു. സീരിയലിലെ രംഹപ്രവേശത്തിന് മുന്നേ അനൗണ്‍സറായും നിരവധി പരസ്യചിത്രങ്ങളുടെ ഗാഭീര്യം നിറഞ്ഞ ശബ്ദമായും എല്ലാം പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് ക്രിസ് വേണുഗോപാല്‍.

ഒരു പക്ഷെ അദ്ദേഹം സീരിയലില്‍ ഒരു മുത്തശ്ശന്‍ വേഷം ചെയ്തതുകൊണ്ടാകണം പ്രായകൂടുതല്‍ തോന്നുന്നത് എന്ന വാദം ഉയരുന്നുണ്ട്. ഏത് വിഷയത്തെ കുറിച്ചും അനായാസമായി സംസാരിക്കുന്ന, പല ശബ്ദത്തിലും അനായേസേന ഡബ്ബ് ചെയ്യാന്‍ ആകുന്ന ഒരു കലാകാരന്‍. ഡോക്ട്രേട്ടും എല്‍എല്‍ബിയും നേടിയ അദ്ദേഹത്തിന് റേഡിയോ, ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമുണ്ട്.മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്‌നൊ തെറാപിസ്റ്റുമാണ് ഇദ്ദേഹം. സൈക്കോളജിയില്‍ എംഎസ്എസി പൂര്‍ത്തിയാക്കിയതാണ്. ഡിജിറ്റല്‍ ഫിലിം മേക്കിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

അതേസമയം നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ ഭര്‍ത്താവ് രാജാറാമുമായി അടുത്ത ബന്ധമാണ് ഇദ്ദേഹത്തിന് എന്നും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ട്. എന്നാല്‍ സൗഭാഗ്യയോ താര കല്യാണോ ക്രിസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല.

തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്ഠേശ്വരത്താണ് താരാ കല്യാണ്‍ താമസിക്കുന്നത്. തൊട്ടടുത്ത് തന്നെയാണ് മകള്‍ സൗഭാഗ്യയും ഭര്‍ത്താവും താമസിക്കുന്നത്. അമ്മ സുബലക്ഷ്മി ഉണ്ടായിരുന്നപ്പോള്‍ തൊട്ടടുത്ത ഫ്ളാറ്റില്‍ തന്നെയായിരുന്നു അമ്മയും താമസിച്ചിരുന്നത്. ഈ മൂന്നു വീടുകളിലേയും സ്ഥിരം സന്ദര്‍ശകനായിരുന്നു ക്രിസ് വേണുഗോപാല്‍. അതിനു കാരണം, ക്രിസ് വേണുഗോപാലും താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാറാമുമായുള്ള രക്തബന്ധമാണ്. ഇരുവരും സഹോദരന്മാരാണെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

എറണാകുളത്തെ പ്രശസ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന വേണുഗാപാലിന്റെയും ഭാഗ്യ ലക്ഷ്മി രാമസ്വാമിയുടേയും മൂന്നുമക്കളില്‍ ഒരാളായിരുന്നു സൗഭാഗ്യയുടെ അച്ഛനും. ക്രിസിനെ കൂടാതെ, ഒരു മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്.

ക്രിസിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇങ്ങനെയാണ്. വര്‍ഷങ്ങളായി ദുബായില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന എഴുത്തുകാരിയായ സെറീന യാണ് നടന്റെ ആദ്യ ഭാര്യ. ക്രിസ്ത്യാനി ആയിരുന്നു മുംബൈക്കാരിയായ സെറീന. 

വര്‍ഷങ്ങളുടെ ദാമ്പത്യമായിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ് പത്തു വര്‍ഷക്കാലത്തോളം ദുബായിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.  2019ഓടെയാണ് ക്രിസും സെറീനയും അകല്‍ച്ചയിലേക്ക് നീങ്ങുന്നത്. പിന്നാലെ വേര്‍പിരിയുകയും ചെയ്തു. 

kris venugopal divya wedding rumers

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES