Latest News

ഒട്ടും പ്രതീക്ഷിക്കാതെ വന്ന കേസ്; ജയചന്ദ്രന് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമില്ല; ആണുങ്ങളെ വിശ്വസിക്കാം, എന്നാല്‍ ചില സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുതെന്ന് കേസ് വന്നപ്പോള്‍ പഠിച്ച പാഠം; പുരുഷന്മാര്‍ക്ക് സപ്പോര്‍ട്ടിന് താന്‍ ഉണ്ടാകുമെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ; ഭാര്യ ഇല്ലെങ്കില്‍ ജീവനോടെ താനുണ്ടാവില്ലെന്ന് നടനും

Malayalilife
ഒട്ടും പ്രതീക്ഷിക്കാതെ വന്ന കേസ്; ജയചന്ദ്രന് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമില്ല; ആണുങ്ങളെ വിശ്വസിക്കാം, എന്നാല്‍ ചില സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുതെന്ന് കേസ് വന്നപ്പോള്‍ പഠിച്ച പാഠം; പുരുഷന്മാര്‍ക്ക് സപ്പോര്‍ട്ടിന് താന്‍ ഉണ്ടാകുമെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ; ഭാര്യ ഇല്ലെങ്കില്‍ ജീവനോടെ താനുണ്ടാവില്ലെന്ന് നടനും

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ് ചുമത്തിയതും തുടര്‍ന്ന് സു്പ്രീം കോടതിയില്‍ അടക്കം നടന് നീതി ലഭിച്ചതും വാര്‍ത്തയില് നിറഞ്ഞതാണ്. നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നായിരുന്നു കേസ്. കേസില്‍ സുപ്രിംകോടതിയുടെ അടക്കം നിരീക്ഷണങ്ങള്‍ നടന് അനുകൂലമായി മാറിയിരുന്നു.

ഇപ്പോളിതാ കേസിനെക്കുറിച്ച് നടന്റെ ഭാര്യ പ്രതികരിച്ചത് ഇങ്ങനെയാണ്.
ആണുങ്ങളെ വിശ്വസിച്ചാലും ചില പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ലെന്ന് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ സെറീന പറയുന്നത്.. കൂട്ടിക്കല്‍ ജയചന്ദ്രന് പോക്സോ കേസില്‍ ജാമ്യം നേടിയെടുത്തതിന് പിന്നാലെ ഭാര്യ സെറീനയുടെ പ്രസ്താവന. കോഴിക്കോട് പ്രസ് ക്ലബില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സെറീനയുടെ പ്രതികരണം. 

രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സെറീനയെ പൊന്നാട അണിയിച്ച് ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു ഈ പ്രതികരണം. ഭര്‍ത്താവിനെതിരായ പോക്സോ കേസില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീം കോടതി വരെ കേസ് നടത്തി ജാമ്യം നേടിയെടുത്തത് സെറീനയാണെന്ന് രാഹുല്‍ ഈശ്വര്‍ ചടങ്ങില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സെറീന മാധ്യമങ്ങളോട് സംസാരിച്ചത്. 'സത്യം പറഞ്ഞാല്‍ ഞാനും ഒരു അതിജീവിതയാണ്. 

ഒട്ടും പ്രതീക്ഷിക്കാതെയാണ് കേസ് വന്നത്. ജയേട്ടന്റെ ഭാഗത്ത് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമില്ല. ഞാനും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ്. ആണുങ്ങളെ വിശ്വസിക്കാം. പക്ഷേ കുറച്ച് പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കരുത്. ഈ കേസ് വന്നപ്പോള്‍ ഞാന്‍ പഠിച്ച പാഠമാണത്,' സെറീന വ്യക്തമാക്കി. 

 ദേഷ്യം വരുമ്പോള്‍ പുരുഷന്മാരെ ജയിലിലടയ്ക്കാന്‍ കള്ളക്കേസ് കൊടുക്കുന്നവര്‍ക്ക് കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഒരിക്കലും ഞങ്ങള്‍ ആത്മഹത്യ ചെയ്യില്ല. സത്യം എന്നായാലും പുറത്തുവരും. ചേട്ടനിത് ചെയ്തിട്ടില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് എനിക്കാണ്. ഞാനെന്നും ഒപ്പമുണ്ടാകും. എല്ലാ ആണുങ്ങള്‍ക്കും എന്ത് സപ്പോര്‍ട്ടിനും ഞാന്‍ ഉണ്ടാകും,' സെറീന പറഞ്ഞു.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും, ഭാര്യ മാത്രമാണ് ഒപ്പം നിന്നതെന്നും കൂട്ടിക്കല്‍ ജയചന്ദ്രനും പറഞ്ഞു. ഭാര്യ ഇല്ലെങ്കില്‍ ജീവനോടെ താനുണ്ടാവില്ല. ഒരു പരിചയവും ഇല്ലാതിരുന്നിട്ടും സഹായിച്ചതും മാധ്യമങ്ങളോട് അനുകൂലമായി സംസാരിച്ചതും രാഹുല്‍ ഈശ്വര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഈശ്വറിന് കിട്ടുന്ന ആദ്യവെടി തന്റെ നെഞ്ചത്ത് കൊണ്ടിട്ടേ രാഹുലിവിന്റെ നെഞ്ചത്ത് കൊള്ളുകയുള്ളൂ. അത്രയ്ക്ക് കടപ്പാടുണ്ടെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു.
        
നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ മഞ്ജുവാര്യരെ അഭിനന്ദിച്ചും മാസമുറയെയും സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങളെ അവഹേളിച്ചും പോസ്റ്റ് പങ്കുവെച്ചെന്ന് ആരോപിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ജയചന്ദ്രനെതിരെ ഉയര്‍ന്നത്. സ്ത്രീകളുടെ മാനസികാവസ്ഥയെക്കുറിച്ചോ ശാരീരികാവസ്ഥയെക്കുറിച്ചോ വ്യക്തമായ അറിവില്ലെങ്കില്‍ ഇത്തരം തെറ്റായ പോസ്റ്റുകള്‍ എഴുതരുതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

'മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്‌ക്കെങ്ങാനും ഒരു ദിവസം കിട്ടിയാല്‍ അതില്‍ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെങ്കില്‍.. ജീവിക്കാന്‍ സാഹസം വേണ്ടി വരുന്നതിനാല്‍, യോജിച്ച് പോകാന്‍ പറ്റാത്ത ബന്ധത്തില്‍ കടിച്ച് തൂങ്ങി ഭാര്‍ത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാര്‍ക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളില്‍ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടെങ്കില്‍.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കില്‍' അത്തരക്കാര്‍ക്ക് അപവാദമാണ് മഞ്ജുവാര്യര്‍' എന്നായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റ്. 
        
        
        


        
        

koottickal jayachandran wife about case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES