ദിലീപിന്റെ കേസുകളും പ്രശ്‌നങ്ങളും എല്ലാം നടക്കുമ്പോഴും സിനിമാ പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ദിലീപ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീലി'ന്റെ ടീസര്‍ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. ദിലീപ് തന്നെയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് വൈകീട്ട് ആറു മണിക്കാണ് ടീസര്‍ പുറത്തു വിടുന്നത്. സിനിമയ്ക്കായി എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യമാണെന്ന് ദിലീപ് പറഞ്ഞു.
വയാകോം 18 നിര്‍മ്മിക്കുന്ന ആദ്യ മലയാളി ചിത്രമെന്ന പ്രത്യേകതയും ഈ ദിലീപ് ചിത്രത്തിനുണ്ട്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപും ബി. ഉണ്ണിക്കൃഷ്ണനും ആദ്യമായാണ് ഒന്നിക്കുന്നത്. മംമ്ത മോഹന്‍ദാസും പ്രിയാ ആനന്ദുമാണ് ദിലീപിന്റെ നടിമാരായെത്തുന്നത്. വിക്കുള്ള വക്കീലായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.