ഈ യാത്ര കഠിനമാണ്; പക്ഷേ അതുപോലെ ആത്മനിര്‍വൃതിയും ആത്മാഭിമാനവും സ്വയം തിരിച്ചറിന് നല്‍കുന്നതും;ഇരുമുടികെട്ടുമായി കറുപ്പണിഞ്ഞ് ശബരിമലയിലെത്തി കിടിലം ഫിറോസ്; കമന്റ് ബോക്‌സില്‍ വിമര്‍ശനവുമായി എത്തിയവര്‍ കിടിലിന്‍ മറുപടി നലകിയും താരം

Malayalilife
 ഈ യാത്ര കഠിനമാണ്; പക്ഷേ അതുപോലെ ആത്മനിര്‍വൃതിയും ആത്മാഭിമാനവും സ്വയം തിരിച്ചറിന് നല്‍കുന്നതും;ഇരുമുടികെട്ടുമായി കറുപ്പണിഞ്ഞ് ശബരിമലയിലെത്തി കിടിലം ഫിറോസ്; കമന്റ് ബോക്‌സില്‍ വിമര്‍ശനവുമായി എത്തിയവര്‍ കിടിലിന്‍ മറുപടി നലകിയും താരം

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും കരുത്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കിടിലം ഫിറോസ്. ആര്‍ജെയായ കിടിലന്‍ ഫിറോസ് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ശബരിമല ദര്‍ശനത്തിനെത്തിയതിന്റെ ദൃശ്യങ്ങളാണ് ഫിറോസ് പങ്ക് വച്ചിരിക്കുന്നത് .......

സന്നിധാനത്തിലേയ്ക്കുള്ള യാത്ര നാം നമ്മെ തിരിച്ചറിയുന്നത് പോലെയാണ്. നമ്മുടെ സംസ്‌കാരത്തെ, അതിന്റെ ഭംഗിയെ, പോസിറ്റീവിറ്റിയെ, ഉള്ളിലെ പ്രകാശത്തെ ഒക്കെ തിരിച്ചറിയുന്ന ഒന്ന്. തത്വമസി എന്ന വലിയ തിരിച്ചറിവ്' എന്നു പറഞ്ഞാണ് ഫിറോസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
                                                                                                              
രാത്രി രണ്ട് മണിയോടെയാണ് താനും സുഹൃത്ത് വിമലും മലകയറിയതെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. ഒരു മതത്തെ ബഹുമാനിക്കണമെങ്കില്‍ അതിന്റെ ആചാരവിധി പ്രകാരം വേണം അങ്ങോട്ട് യാത്ര ചെയ്യാന്‍, അങ്ങനെ തന്നെയാണ് താന്‍ പോയതെന്നും ഫിറോസ് പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

ഫിറോസിനെ അഭിനന്ദിച്ചും സ്നേഹം അറിയിച്ചുമൊക്കെ നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ ഫിറോസിനെ വിമര്‍ശിക്കുന്നവരുമുണ്ട്. റീച്ചിന് വേണ്ടിയുള്ള ശ്രമമാണെന്ന തരത്തിലാണ് ചിലരുടെ വിമര്‍ശനം. 'ഇതൊക്കെ ജനങ്ങളെകാണിക്കാന്‍ അല്ല പിന്നെ ഒരു യഥാര്‍ത്ഥ വിശ്വാസി ക്യാമറയും പിടിച്ചു പ്രാര്‍ത്തിക്കില്ല, ഇക്കാ ആ ചെരുപ്പും കൂടി ഒഴിവാക്കാമായിരുന്നു, ആദ്യമായിട്ടല്ലേ? ഇനി പോകുമ്പോള്‍ ഒഴിവാക്ക്, ഇക്കാ ആ ചെരുപ്പും കൂടി ഒഴിവാക്കാമായിരുന്നു, ആദ്യമായിട്ടല്ലേ? ഇക്കാ എന്ന് വിളിച്ചവര്‍ ചേട്ടാ എന്ന് വിളിക്കുന്ന കമന്റുകള്‍ വന്നോ?'' എന്നിങ്ങനെയാണ് കമന്റുകള്‍.

അതേസമയം തന്നെ വിമര്‍ശിക്കുന്ന ചിലര്‍ക്ക് ഫിറോസ് നേരിട്ട് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. 'അന്യമതസ്ഥരെയും അന്യമതത്തെയും ബഹുമാനിക്കണം എന്ന് തന്നെയാണ് ഞങ്ങള്‍ പഠിച്ചത് പക്ഷേ മുസ്ലിമാണെങ്കില്‍ മുസ്ലിമായി ഹിന്ദുവാണെങ്കില്‍ ഹിന്ദുവായും ക്രിസ്ത്യന്‍ ആണെങ്കില്‍ ക്രിസ്ത്യന്‍ ആയും ജീവിച്ച് മരിക്കണം ഇതൊക്കെ ഒരു പ്രഹസനം ആയിട്ട് എനിക്ക് തോന്നുന്നുള്ളൂ' എന്നായിരുന്നു ഒരു വിമര്‍ശനം. ഇതിന് ഫിറോസ് നല്‍കിയ മറുപടി 'ഇതൊക്കെ ആണെങ്കിലും ഇതൊന്നും അല്ലെങ്കിലും മറ്റൊരു മനോഹരമായ ഓപ്ഷന്‍ ഉണ്ട്. നന്നായി ജീവിച്ചു 'മനുഷ്യനായി' മരിക്കല്‍!' എന്നായിരുന്നു.

ഇതൊക്കെ ജനങ്ങളെകാണിക്കാന്‍ അല്ല പിന്നെ ഒരു യഥാര്‍ത്ഥ വിശ്വാസി ക്യാമറയും പിടിച്ചു പ്രാര്‍ത്ഥിക്കില്ല എന്നായിരുന്നു മറ്റൊരു വിമര്‍ശനം. യഥാര്‍ത്ഥ വിശ്വാസി ക്യാമറയിലൂടെ യൂട്യൂബ് ചാനലുകളില്‍ മതതീവ്രവാദം വിളമ്പുന്ന വീഡിയോകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കാം. പക്ഷേ ഇത് പറ്റില്ല!എന്താല്ലേ എന്നായിരുന്നു അതിനുള്ള ഫിറോസിന്റെ മറുപടി. എന്തൊക്കെ കാണിക്കണം പത്ത് ലൈക്ക് കിട്ടാന്‍ കിടിലം ഫിറോസ് അല്ല ഊളം ഫിറോസ് എന്നായിരുന്നു ഒരാളുടെ പരിഹാസം. എന്ന് പറയുന്നത് -സ്വയം കമ്യുണിസ്റ്റ് എന്ന് പ്രൊഫൈലില്‍ പേറുന്ന ഒരു വര്‍ഗീയ വാദി എന്നതല്ലേ ശരിക്കും ഊളത്തരം എന്നായിരുന്നു ഫിറോസിന്റെ മറുപടി. 

ഹിന്ദു ആണെങ്കില്‍ നല്ല ഹിന്ദു ആയി ജീവിക്കുക,മുസ്ലിം ആണെങ്കില്‍ നല്ല മുസ്ലിം ആയി ജീവിക്കുക,ക്രിസ്ത്യാനി ആണെങ്കില്‍ നല്ല ക്രിസ്ത്യാനി ആയി ജീവിക്കുക. ആര്‍ക്കോ വേണ്ടി ജീവിക്കാതെ എന്നായിരുന്നു മറ്റൊരു കമന്റ്. മനുഷ്യന്‍ ആയാല്‍ മേല്പറഞ്ഞ സംഗതികള്‍ നോക്കാതെ അങ്ങ് ജീവിക്കാം എന്നായിരുന്നു അയാള്‍ക്കുള്ള ഫിറോസിന്റെ മറുപടി. റീച്ചിനെ ഉദ്ദേശിച്ച് മതം വില്‍ക്കുന്ന നല്ല മകന്‍ എന്ന കമന്റിന് എന്ന് ഇന്നേവരെ ഊതിയ വെള്ളവും, ഏലസ്സും, പ്രാര്‍ഥനകളും, മതപ്രസംഗവും, മതഗ്രന്ഥവും പോലും വിറ്റു കാശാക്കുന്നത് ചിന്തിക്കാത്ത ഒരു സിബിളി എന്ന മറുപടിയാണ് ഫിറോസ് നല്‍കുന്നത്.

kidilam firoz visits sabarimala temple

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES