Latest News

കെട്ട്യോളാണ് എന്റെ മാലാഖ നായിക സൂപ്പറാണ് ! എല്ലാവരും ഒളിക്കുന്ന കാര്യങ്ങള്‍ തുറന്നടിച്ച് നടി !

Malayalilife
topbanner
കെട്ട്യോളാണ് എന്റെ മാലാഖ നായിക സൂപ്പറാണ് ! എല്ലാവരും ഒളിക്കുന്ന കാര്യങ്ങള്‍ തുറന്നടിച്ച് നടി !

സിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കെട്ടിയോളാണ് എന്റെ മാലാഖ. ചിത്രത്തില്‍ തനി നാട്ടുപുറത്തുകാരനായ സ്ലീവാച്ചനായാണ് ആസിഫ് എത്തുന്നത്. പുതുമുഖവും മുംബൈ മലയാളിയുമായ വീണാ നന്ദകുമാറാണ് ചിത്രത്തിലെ നായിക. സ്ലീവാച്ചന്റെ ഭാര്യയായിട്ടാണ് വീണ വേഷമിട്ടത്. മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടി കാഴ്ച്ചവെച്ചത്. ഇപ്പോള്‍ വീണ തന്റെ ഇഷ്ടങ്ങളെക്കുറിച്ചും മനോഭാവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞതാണ് വൈറലായി മാറുന്നത്.

കുടുംബബന്ധങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. കൗതുകമുള്ളൊരു കുടുംബ കഥയാണ് ചിത്രം പറയുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഗ്രാമീണാന്തരീക്ഷത്തിലുള്ള നാട്ടിന്‍പ്പുറത്തുകാരന്‍ കഥാപാത്രമായി ആസിഫ് അലി എത്തുന്ന ചിത്ര കൂടിയാണിത്. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഒന്നും മറച്ചുവയ്ക്കാതെ ബോള്‍ഡായിട്ടാണ് വീണ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പറഞ്ഞത്. പ്രണയത്തെയും മദ്യപിക്കുന്നതിന്റെയും കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തലുകള്‍ നിറഞ്ഞ കൈയടികളോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

സ്വകാര്യജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചും വീണ മനസ് തുറന്നു. നാല് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പരധാരണയോടെയാണ് പിരിഞ്ഞതെന്നും വീണ പറഞ്ഞു.

വീണ അധിക സംസാരിക്കാത്ത ആളാണോ എന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് തോന്നിയാല്‍ 'ചില സമയങ്ങളില്‍ ഞാന്‍ ചിലപ്പോള്‍ കുറേ സംസാരിക്കും. ചിലപ്പോള്‍ ഒട്ടും സംസാരിക്കില്ല. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാല്‍ കുറേ സംസാരിക്കും. അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. ഞാന്‍ കുറച്ചായിട്ടേ ഉള്ളൂ ഇതൊക്കെ തുടങ്ങിയിട്ട് എന്നായിരുന്നു വീണയുടെ തുറന്നുപറച്ചില്‍. ബിയറാണ് ഇഷ്ടം. രണ്ടെണ്ണം അടിച്ചാല്‍ സംസാരിക്കും. ഒരെണ്ണം അടിച്ചാലും മതി. ചിത്രം ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആസിഫ് അലിയോട് ഒരുപാട് ഇഷ്ടം തോന്നുന്നുവെന്നും വീണ പറഞ്ഞു. ആസിഫ് അലി ഇപ്പോള്‍ ഇവിടെ ഇല്ല. സിനിമ ഹിറ്റായിരിക്കുന്നതുകൊണ്ട് ഭയങ്കര സ്‌നേഹം തോന്നുകയാണ് ആളോട്. സ്‌ക്രീനില്‍ കണ്ട് കണ്ട് സ്‌നേഹം തോന്നുകയാണ്. അതുകൊണ്ട് ആസിഫ് അലിയോട് എനിക്ക് ചോദിക്കാനുള്ളത് വന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തര്വോ എന്നാണ് എന്ന് വീണ നന്ദകുമാര്‍ പറയുന്നു.

വീണയുടെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കൈയ്യടിക്കുകയാണ്. മനസ് തുറന്ന്, ബോള്‍ഡായി സംസാരിക്കുന്ന വീണയുടെ വാക്കുകള്‍ സ്വാഗതം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. ഒറ്റപ്പാലം കാരിയായ വീണ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ് വളര്‍ന്നത്.  വീണയുടെ രണ്ടാമത്തെ ചിത്രമാണ് കെട്ട്യോള്‍ ആണെന്റെ മാലാഖ. ആദ്യ ചിത്രം കടങ്കഥ ആയിരുന്നു. ഇനി തിയേറ്ററുകളില്‍ എത്താനുള്ളത് കോഴിപ്പോര് എന്ന ചിത്രമാണ്.

Read more topics: # kettiyolanu ente malakha ,# veen
kettiyolanu ente malakha veena

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES