49-ാമത് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നതായി ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി. സമീപകാലങ്ങളില്‍ ഒന്നും ഇത്തരത്തിലൊരു വിവാദം പുറത്ത് വന്നിട്ടില്ല. മികച്ച സംവിധായകനുള്ള അവാര്‍ഡിനെ ചൊല്ലിയായിരുന്നു ജൂറിയില്‍ തര്‍ക്കംമെന്നും കുമാര്‍ സാഹ്നി പറയുന്നു. ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ഇക്കാര്യം വ്യക്തമാക്കിയത് പല കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
മികച്ച സിനിമയുടെ സംവിധായകന്‍ തന്നെയാണ് മികച്ച സംവിധായകനെന്നും കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍ ഇന്ത്യയില്‍ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച ഒന്നാണെന്നും കുമാര്‍ സാഹ്നി പറഞ്ഞു. ജൂറിയിലെ മറ്റ് അംഗങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള എതിര്‍പ്പ് കാരണം അദ്ദേഹം ജൂറി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അവാര്‍ഡ് പ്രഖ്യാപനവേളയിലും അദ്ദേഹം പങ്കെടുത്തില്ല