മലയാളത്തില്‍ അരങ്ങേറി ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വെന്നികൊടി പാറിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി. തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയെ തേടി ദേശീയ അവാര്‍ഡുമെത്തി. വലിയ നായികയായി കൈനിറയെ പണമെത്തിയെങ്കില്‍ തന്റെ ജീവിതം സാധാരണപോലെയാണെന്ന് ഇപ്പോള്‍ കീര്‍ത്തി വെളിപ്പെടുത്തിയിരിക്കയാണ്. ഒപ്പം മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയത് എങ്ങനെയാണെന്നും കീര്‍ത്തി പറയുന്നു.
സിനിമാ ലോകത്ത് ഓരോ ദിവസവും അഭിനയത്തിലും പ്രവൃത്തിയിലും ഏവരേയും അമ്പരപ്പിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി. ബാലതാരമായി സിനിമയിലേക്ക് എത്തിയെങ്കിലും രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് കീര്‍ത്തി അഭിനയിച്ചത്. ഗീതാഞ്ജലിയില്‍ നായികായിട്ടായിരുന്നു പിന്നെ കീര്‍ത്തിയെ കണ്ടത്. ഗീതാഞ്ജലിക്ക് പുറമേ റിംഗ് മാസ്റ്ററിലും വേഷമിട്ട കീര്‍ത്തിയെ പിന്നെ മലയാളത്തില്‍ കണ്ടില്ല. പക്ഷേ തമിഴിലും തെലുങ്കിലും കീര്‍ത്തി ജൈത്രയാത്ര നടത്തി. ഇപ്പോള്‍ ചെന്നൈയില്‍ ഒറ്റയ്ക്കാണ് കീര്‍ത്തി താമസം. അച്ഛനും അമ്മയും കൂട്ടിനില്ലാതെയാണ് ജീവിതമെങ്കിലും താന്‍ ഒറ്റയ്ക്ക് എല്ലാം മാനേജ് ചെയ്യാന്‍ പഠിച്ചെന്ന് കീര്‍ത്തി പറയുന്നു. ഇപ്പോള്‍ കഥ കേള്‍ക്കുന്നതും തിരഞ്ഞെടുക്കുന്നതും ഒറ്റയ്ക്കാണ്. ആദ്യ കാലത്ത് എടുത്ത തീരുമാനങ്ങള്‍ തെറ്റിപ്പോയി. ഇപ്പോള്‍ നമുക്കു മുന്നിലിരിക്കുന്നവരുടെ സ്വഭാവവും ലക്ഷ്യവും തിരിച്ചറിയാന്‍ തുടങ്ങി. കുറച്ചുകൂടെ ബോള്‍ഡുമായി. ലക്ഷ്വറി ഇല്ലാതെയാണ് അച്ഛന്‍ തന്നെയും ചേച്ചിയെയും വളര്‍ത്തിയത്. സാധാരണ കുട്ടികളെ പോലെ മതി എന്നാണു പറ!ഞ്ഞിരുന്നത്. അച്ഛനും അമ്മയും ജീവിച്ചതും അതുപോലെ തന്നെയായിരുന്നു. അതുകൊണ്ടാകും തനിക്കും പണം അനാവശ്യമായി ചെലവാക്കാന്‍ മടിയാണ് എന്ന് കീര്‍ത്തി പറയുന്നു.
പക്ഷേ ആവശ്യങ്ങള്‍ക്ക് പണം മുടക്കാന്‍ മടിയില്ല. ഒന്നരക്കോടിയുെട വോള്‍വോ എക്‌സ് 90 വാങ്ങിയത് ആഡംബരത്തെക്കാള്‍ സുരക്ഷ മാനിച്ചാണ്. ഇപ്പോള്‍ നീലാങ്കരൈയില്‍ കടല്‍ കാണാവുന്ന പോലൈാു ഫഌറ്റും കീര്‍ത്തി സ്വന്തമാക്കി. നഗരതിരക്കുകളില്‍ നിന്നും ഒഴിഞ്ഞാണ് ഇവിടം. വാങ്ങി മാസങ്ങള്‍ കഴിഞ്ഞ് ഇന്റീരിയല്‍ എല്ലാം ചെയ്ത ശേഷമാണ് മാതാപിതാക്കളെ വിളിച്ചുവരുത്തി സര്‍പ്രൈസ് പോലെ കീര്‍ത്തി ഫഌറ്റ് കാണിച്ചത്. തീരുമാനമെടുക്കുന്നതിനു മുന്‍പ് ഇതെല്ലാം ഒറ്റയ്‌ക്കെങ്ങനെ ചെയ്യും എന്നോര്‍ത്തു കൊണ്ടിരിക്കും. വാങ്ങിച്ചു കഴിഞ്ഞാല്‍ അതിന്റെ പൊസിറ്റിവ് വശം മാത്രമേ കാണൂ. ഞാന്‍ ചെയ്യുന്നത് നല്ല കാര്യമാണ് എന്നവര്‍ക്ക് ഉറപ്പുണ്ടെന്നും കീര്‍ത്തി പറയുന്നു