റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണിയ്ക്കായി കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോള്‍ ലാലേട്ടാന്‍ എത്തുന്നത്. കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കരപക്കിയുട വേഷത്തിലാണ്.
ചിത്രത്തിന്റെ സെറ്റിനെക്കുറിച്ചും ലൊക്കെഷന്‍ വിശേഷങ്ങളെക്കുറിച്ചുമെല്ലാം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. ഗോകുലം ഫിലിംസിന്റെ നിര്‍മാണത്തിന് ഒരുങ്ങുന്ന ചിത്രത്തില്‍ ലൊക്കേഷനിലേക്ക് എത്തിച്ചത് പതിനായിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയാണ്. ചിത്രത്തിന്റെ ആദ്യ ട്രയിലറും ഗാനവും നിമിഷനേരം കൊണ്ടാണ് വൈറലായത്.
ഇപ്പോള്‍ ചിത്രത്തിലെ ലാലേട്ടന്റെ കഥാപാത്രമാണ് ചര്‍ച്ചയാകുന്നത്. ഒരു ഫൈറ്റ് സീനില്‍ മാത്രമാണ് ലാലേട്ടന്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 15 മിനിട്ട് നീളുന്ന സംഘട്ടന രംഗത്തിനായി ലാലേട്ടന്‍ വാങ്ങിയ പ്രതീഫലം ഞെട്ടിക്കുന്നതാണെന്നാണ് വിവരം.ഒരു സീനില്‍ മാത്രമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കൊച്ചുണ്ണിയെ രക്ഷിക്കാനായി എത്തുന്ന ഒരു സംഘട്ടന രംഗമാണത്. ലാലേട്ടന്റെ മാസ് ഫൈറ്റ് തന്നെയാണ് ഹൈലൈറ്റെന്നും അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
എന്നാല്‍ 15 മിനിട്ട് ഷോട്ടില്‍ മാത്രം ലാലേട്ടന്‍ വാങ്ങിയ പ്രതിഫലം രണ്ട് കോടിയാണെന്നാണ് റിപ്പോര്‍ട്ട്. കേരള ചരിത്രത്തേയും 18ാം നൂറ്റാണ്ടിലെ വീരപുരുശഷനുമായിരുന്ന കായംകുളം കൊച്ചുണ്ണിയെന്ന കള്ളന്‍ കഥാപാത്രത്തെ നിവിന്‍പോളി ഭംഗിയായിട്ടാണ് അവകരിപ്പിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍,നീണ്ട ഗവേഷണത്തിന് ശേഷമാണ് റോഷന്‍ ആന്‍ഡ്രൂസ് പ്രോജക്ടുമായി രംഗത്തെതത്തിയത്. ലൊക്കേഷന്‍ വസ്ത്രങ്ങള്‍ എന്നിവയെല്ലാം വിശദമായ പഠനത്തിന് ശേഷമാണ് സെലക്ട് ചെയ്തിരുന്നത്. ചിത്രം കേരളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാകുമെന്നാണ് വിലയിരുത്തല്‍.
ചിത്രം ഒക്ടോബര്‍ ഒന്നിനാണ് തീയറ്ററുകളിലെത്തുന്നത്. ലാലേട്ടനെ കൂടാതെ ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ ബാബു ആന്റണി, സ്ണ്ണി വെയിന്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ ആനന്ദ് തുടങ്ങിയ വന്‍ താരനിരയാണ് അണിനിരക്കുന്നത്.