Latest News

കേരളക്കരയിലേക്കുള്ള കായംകുളം കൊച്ചുണ്ണിയുടെ വരവ് രാജകീയമായി തന്നെ; റിലീസിനു മുമ്പേ മുതൽമുടക്ക് നേടി ചിത്രം; സാറ്റലൈറ്റ് റൈറ്റും, ഡബ്ബിങ് റൈറ്റ്സുമൊക്കെയായി നിവിൻ പോളി ചിത്രം ഇതുവരെ വാരിക്കൂട്ടിയത് കോടികൾ

Malayalilife
കേരളക്കരയിലേക്കുള്ള കായംകുളം കൊച്ചുണ്ണിയുടെ വരവ് രാജകീയമായി തന്നെ; റിലീസിനു മുമ്പേ മുതൽമുടക്ക് നേടി ചിത്രം; സാറ്റലൈറ്റ് റൈറ്റും, ഡബ്ബിങ് റൈറ്റ്സുമൊക്കെയായി നിവിൻ പോളി ചിത്രം ഇതുവരെ വാരിക്കൂട്ടിയത് കോടികൾ

റിലീസിന് മുമ്പുതന്നെ തരംഗമായിരിക്കുകയാണ് ബിഗ് ബജറ്റിലൊരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. മോഹൻലാൽ നിവിൻ പോളി കൂട്ടുകെട്ടിൽ റോഷൻ ആൻഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ അണിയറവിശേഷങ്ങളും പാട്ടുകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ കേരളക്കരയിലേക്കുള്ള കൊച്ചുണ്ണിയുടെ വരവും രാജകീയമായി തന്നെയാണ് എന്ന് ഉറപ്പായി കഴിഞ്ഞു.

റിലീസിന് മുമ്പേ അതിന്റെ തൊണ്ണൂറ് ശതമാനം മുതൽമുടക്ക് ചിത്രം നേടി കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റ്സ്, ഓവർസീസ്, തിയറ്റർ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ ചിത്രം ഇതുവരെ വാരിക്കൂട്ടിയത് കോടികൾ ആണെന്നാണ് റിപ്പോർട്ട്.

സിനിമയുടെ ആഗോള ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇറോസ് ഇന്റർനാഷ്ണലാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്സ് ഇവർ കരസ്ഥമാക്കിയത്. മ്യൂസിക്ക് റൈറ്റ്സും ഓൾ ഇന്ത്യ തിയറ്റർ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിർമ്മാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാർ.

ഇതിനു പുറമേ ഓവർസീസ് റൈറ്റ്സിലും റെക്കോർഡ് തുകയാണ് കൊച്ചുണ്ണിക്ക് ലഭിച്ചത് . ഫാർസ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവർസീസ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. അതും നാല് കോടി രൂപയ്ക്ക്. ഇതിലും റിലീസ് ശേഷം വരുന്ന ലാഭവിഹിതം നിർമ്മാതാവിനും ലഭിക്കും.

ഹിന്ദി ഡബ്ബിങ് റൈറ്റ്സ് നാല് കോടി. സാറ്റലൈറ്റ് റൈറ്റ്സ് ഏകദേശം പത്ത് കോടിക്ക് മുകളിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്. 40 കോടിക്ക് മുകളിൽ നിർമ്മാണ ചെലവ് വരുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷൻസ് ആണ്. ഇതോടെ സിനിമയുടെ മുടക്ക് മുതലിന്റെ 90 ശതമാനവും സിനിമ സ്വന്തമാക്കിയിരിക്കുകയാണെന്ന് പറയാം. ഇത്തരത്തിലുള്ള സംഭവം മലയാളത്തിൽ ഇതാദ്യമാണ്.

kayamkulam kochunni collect huge profit before release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES