ചെറുപ്പത്തിലുള്ള പൊ്‌ന്നൊമനയെ ശ്രീകൃഷ്ണനായി അണിയിച്ചൊരുക്കിയ വീഡിയോ പങ്ക് വച്ച് ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി കാവ്യ മാധവന്‍.
മകള്‍ മഹാലക്ഷ്മിയുടെ ഉണ്ണി കണ്ണന്റെ വേഷത്തിലുള്ള ചിത്രങ്ങളാണ് വീഡിയോയില്‍. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള മകളുടെ ചിത്രമാണ് കാവ്യ പങ്കുവെച്ചത്.
സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനൂപ് ഉപാസനയാണ് മാമാട്ടി എന്ന മഹാലക്ഷ്മിയുടെ ക്യൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ കുസൃതി കാട്ടി നില്‍ക്കുന്ന മകള്‍ക്കൊപ്പം കളിക്കുന്ന ദിലീപിനെയും കാവ്യ പങ്കുവെച്ച വീഡിയോയില്‍ കാണാം.
ദിലീപ്, കാവ്യാ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയെ കുറിച്ചുള്ള വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ദിലീപിന്റെയും കാവ്യയുടെയും സ്വന്തം മാമ്മാട്ടിയായ അഞ്ച് വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞു.
ഈ കഴിഞ്ഞ ദിവസം യുഎഇയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി ദിലീപും കാവ്യയും പോയിരുന്നു. അതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ടായിരുന്നു.