ഇളയദളപതിയുടെ 'കാവലന്‍' റീ-റിലീസിനൊരുങ്ങുന്നു; ചിത്രം ഫെബ്രുവരി 10ന് തീയേറ്ററുകളിലെത്തും

Malayalilife
ഇളയദളപതിയുടെ 'കാവലന്‍' റീ-റിലീസിനൊരുങ്ങുന്നു; ചിത്രം ഫെബ്രുവരി 10ന് തീയേറ്ററുകളിലെത്തും

ളയദളപതി വിജയിയുടെ സില്‍വര്‍ ജൂബിലി ചിത്രം 'കാവലന്‍' റീ- റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 10ന് തിയേറ്റര്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം 100ലധികം സെന്ററുകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. 

2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. അസിനും മിത്രാ കുരിയനുമാണ് ചിത്രത്തിലെ നായികമാര്‍. 

സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം 'ബോഡിഗാര്‍ഡ്'ന്റെ തമിഴ് റീമേക്കാണ് 'കാവലന്‍'. ദിലീപും നയന്‍താരയും ജോഡികളായെത്തിയ 'ബോഡിഗാര്‍ഡ്' വലിയ രീതിയില്‍ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ സല്‍മാന്‍ ഖാനും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. 

'ബോഡിഗാര്‍ഡ്' മലയാളം ജോണി സാഗരികയും തമിഴ് പതിപ്പായ 'കാവലന്‍' സി റോമേഷ് ബാബുവുമാണ് നിര്‍മ്മിച്ചത്. കൊച്ചി, മലബാര്‍ ഏരിയകളില്‍ 'സാന്‍ഹ ആര്‍ട്‌സ് റിലീസ്' ഉം തിരുവനന്തപുരത്ത് 'എസ്.എം.കെ റിലീസ്' ഉം ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. വാര്‍ത്താപ്രചരണം പി ശിവപ്രസാദ്.

kavalan re-release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES