Latest News

ലണ്ടനിലെ തെരുവകളിലൂടെ കത്രീനയും വിക്കിയും നടക്കുന്നതിന്റെ വീഡിയോയ്ക്ക് പിന്നാലെ നടി ഗര്‍ഭിണിയെന്ന് വാര്‍ത്തകള്‍; ആദ്യ കണ്‍മണിയെ താരങ്ങള്‍ വരവേല്ക്കുക ലണ്ടനിലെന്ന് സൂചന

Malayalilife
topbanner
 ലണ്ടനിലെ തെരുവകളിലൂടെ കത്രീനയും വിക്കിയും നടക്കുന്നതിന്റെ വീഡിയോയ്ക്ക് പിന്നാലെ നടി ഗര്‍ഭിണിയെന്ന് വാര്‍ത്തകള്‍; ആദ്യ കണ്‍മണിയെ താരങ്ങള്‍ വരവേല്ക്കുക ലണ്ടനിലെന്ന് സൂചന

ബോളിവുഡ് താരം കത്രീന കൈഫ് ഗര്‍ഭിണിയെന്ന ചര്‍ച്ച സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നു. വാര്‍ത്ത സത്യമെങ്കില്‍ താരദമ്പതികളായ കത്രീനയും വിക്കി കൗശലും ആദ്യ കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ലണ്ടനിലായിരിക്കും കത്രീനയുടെ പ്രസവമെന്ന് ബോളിവുഡില്‍ അടക്കം പറച്ചിലുണ്ട്. ലണ്ടനിലെ തെരുവകളിലൂടെ കത്രീനയും വിക്കിയും ഒരുമിച്ചു നടക്കുന്നതിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. വീഡിയോയില്‍ കത്രീന ഗര്‍ഭിണിയെപ്പോലെ നടക്കുന്നുവെന്നും എന്തിനാണ് രഹസ്യമാക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

ലണ്ടനിലെ ഹാംപ്സ്റ്റെഡിയില്‍ കത്രീനയ്ക്ക് വീടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ അനുഷ്‌ക ശര്‍മ്മ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത് ലണ്ടനിലാണ്. താരങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് അതീവ രഹസ്യമായിരുന്നു ഗര്‍ഭകാലവും പ്രസവവും. ബോളിവുഡ് താരം ദീപിക പദുകോണും അമ്മയാകാനുള്ള ഒരുക്കത്തിലാണ്. സെപ്തംബറില്‍ ആണ്ദീപികയ്ക്കും രണ്‍വീര്‍ സിംഗിനും കുഞ്ഞതിഥി എത്തുക

 

Read more topics: # കത്രീന
katrina kaif pregnant video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES