മലയാള സിനിമാ പ്രേമികള് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജു നായകനാവുന്ന ചോല. സനല് കുമാര് ശശിധരന് സംവിധാനം ചെയ്യുന്ന ചിത്രത്തില് നിമിഷ സജയനും നവാഗതനായ അഖില് വിശ്വനാഥുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജോജു ജോര്ജും സംവിധായകന് കാര്ത്തിക്ക് സുബ്ബരാജും ചേര്ന്നാണ് നിര്മ്മാണം. ത്രില്ലര് സ്വഭാവമുള്ള ചിത്രം നിര്മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന് ഹൗസിന്റെ ബാനറിലാണ്.ചോല എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് കാര്ത്തിക്ക് സുബ്ബരാജ് ട്വീറ്റ് ചെയ്തു .
We @StonebenchFilms are so happy to announce our first Malayalam Co-production #Chola by ace dir @sanalsasidharan starring @jojubestactor
Pls don't miss this beautifully crafted heartwrenching film in theatres from 6th Dec
And watch out for more from #Stonebench this Friday
മികച്ച നിരൂപക പ്രശംസയാണ് ചോല ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില് ഒന്നായ വെനീസ് ചലച്ചിത്ര മേളയില് ചിത്രം ശ്രദ്ധ നേടിയിരുന്നു. ഏതൊരു സാധാരണക്കാരനും കണ്ടിരിക്കേണ്ട കാലികപ്രസക്തിയുള്ള സാമൂഹിക വിഷയത്തെ കൈകാര്യം ചെയ്യുന്ന ചിത്രമാണ് ചോല. ഒരു സ്ത്രീയുടെ ജീവിതത്തെ മുന്നിര്ത്തി പുരുഷന്റെ വ്യത്യസ്ത തലങ്ങളെയാണ് ചോലയിലൂടെ സംവിധായകന് സനല് കുമാര് ശശിധരന് അവതരിപ്പിക്കുന്നത്.