വീണ്ടുമൊരു ആൺകുഞ്ഞിന് ജന്മം നൽകി കരീന; കുഞ്ഞിനെ കാണാൻ ആരാധകർ ആവേശത്തിൽ

Malayalilife
വീണ്ടുമൊരു ആൺകുഞ്ഞിന് ജന്മം നൽകി കരീന; കുഞ്ഞിനെ കാണാൻ ആരാധകർ ആവേശത്തിൽ

1992-ൽ പുറത്തിറങ്ങിയ പരമ്പര എന്ന സിനിമയിലൂടെ കാലെടൂത്ത് വച്ച ഒരു നടനാണ് സൈഫ് അലി ഖാൻ. ഇന്ന് ബോളിവുഡ് സിനിമകളിലെ മുഖ്യ നടന്മാരിൽ ഒരാളാണ് സൈഫ്. കുറച്ചു കാലം പരാജയം നേരിടേണ്ടി വന്നെങ്കിലും 2001-ൽ പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹൈ എന്ന സിനിമ ഇദ്ദേഹത്തിനു പുതിയ ജീവൻ നൽകി. അമൃത സിംഗ് എന്ന പെൺകുട്ടിയുമായി 1991 ൽ കല്യാണം കഴിച്ചിട് പിന്നീട് പിരിയേണ്ടി വന്നു. അതിനു ശേഷം 2012 ബോളിവുഡ് നടി കരീനയുമായി വിവാഹം ചെയ്തു. പ്രശസ്തയായ ഹിന്ദി ചലച്ചിത്ര നടിയാണ് കരീന കപൂർ. ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തമായ കപൂർ കുടുംബത്തിൽ ജനിച്ച കരീനയുടെ ആദ്യ ചിത്രം റെഫ്യൂജീയാണ്. ഈ ചിത്രത്തിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി.

വീണ്ടും ഒരാൺകുഞ്ഞിനെ കൂടി വരവേറ്റ് സെയ്ഫ് അലി ഖാൻ- കരീന കപൂർ ദമ്പതികൾ. ഞായറാഴ്ച പുലർച്ചയാണ് കരീന തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടിയെത്തിയെന്ന വിവരം കരീനയുടെ പിതാവ് രൺധീർ കപൂർ ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കരീന ഗർഭിണിയാണെന്ന വിവരം പുറത്തുവിട്ടത്.  'ഇന്ന് രാവിലെ കരീന ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു' എന്നായിരുന്നു വാക്കുകൾ. 2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടിയായ തൈമൂർ ജനിച്ചത്. തൈമൂര്‍ അലി ഖാന്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഗർഭാവസ്ഥയിലും സിനിമ-പരസ്യ ഷൂട്ടിങ് തിരക്കുകളിലായിരുന്നു കരീന. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തലേന്ന് വരെ താരം തിരക്കിലായിരുന്നു.

ഒരു ഇടവേളക്ക് ശേഷം കരീന അഭിനയിച്ച ചമേലി (2004) എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും കരീനയുടെ കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഇതിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമായിരുന്നു കരീനയ്ക്ക്. ഈ ചിത്രത്തിലൂടെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ ചിത്രം കരീനയുടെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പക്ഷേ കരീന അഭിനയിച്ച കുറച്ച് സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് തന്നെ പറയാം. 

Read more topics: # kareena ,# saif ,# bollywood ,# baby ,# post
kareena saif bollywood baby post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES