Latest News

അവള്‍ വരുന്നു... കാന്തി

Malayalilife
 അവള്‍ വരുന്നു... കാന്തി

ആദിവാസികളുടെ ജീവിതം സിനിമ ആകുന്നു. പരിഷ്‌ക്യത സമൂഹം എന്ന് പറഞ്ഞു തീണ്ടല്‍  കല്പിക്കപ്പെട്ട ആദിവാസി ജനവിഭാഗം അനുഭവിക്കുന്ന യാതനകളും അടിമത്വംവും ആണ് സിനിമയുടെ പ്രതിപാദ്യ വിഷയം. നിരക്ഷരതയും അജ്ഞതയും മൂലം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട അടിമ സമൂഹമായി മാറിയ ആദിവാസികളുടെ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളെ അവാര്‍ഡ് ജേതാവായ പ്രശസ്ത സംവിധായകന്‍ അശോക് നാഥ് ഉം തിരക്കഥാക്യത്ത് അനില്‍ മുഖത്തലയും കാന്തി എന്ന ചിത്രത്തിലൂടെ വരച്ചു കാട്ടുന്നു. 

ഉള്‍ പ്രേദേശങ്ങളിലെ ആദിവാസി ജനതയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര മാര്‍ഗ്ഗ നിര്‍ദേശമോ, മതിയായ ബോധവത്ക്കരണമോ കിട്ടാത്തത് മൂലം കാഴ്ചശക്തി നിഷേധിക്കപ്പെട്ട കാന്തി എന്ന കുട്ടിയുടെയും അമ്മയുടെയും കഥ ആണ് ഈ സിനിമയിലൂടെ അശോകാനാഥും കൂട്ടരും  തുറന്നു കാട്ടുന്നതു. അടിമ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട ഈ ജന വിഭാഗത്തിനു മേലധികാരികളില്‍ നിന്ന്  നേരിടേണ്ടി വരുന്ന  പീഡനവും ഒറ്റപെടുത്തലും ആണ് പ്രമേയം.

പട്ടയഭൂമി അനുവദിച്ചു കിട്ടുന്നതിന് വേണ്ടി മേലാളന്‍മ്മാര്‍ക്ക് സ്വന്തം ശരീരം വില്‍ക്കേണ്ടി വന്ന സ്ത്രീത്വത്തിന്റെ അപമാനവും ആനുകാലിക സംഭവങ്ങളും കോര്‍ത്തിണക്കിയ കാന്തി എന്ന ചലച്ചിത്രം  മെയ് അന്ത്യ വാരത്തോടെ തിയറ്ററുകളില്‍ പ്രദര്‍ ശനത്തിനെത്തും. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അനില്‍ മുഖത്തലയാണ്. സഹ സംവിധാനം നിര്‍വഹിക്കുന്നത് ഗിനി സുധാകരന്‍, സുരേഷ് ഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ്. ശൈലജ, ശ്രീകൃഷ്ണ, ബിനിപ്രേംരാജ്, സാബു, വിജയന്‍ മുഖത്തല, അനില്‍ മുഖത്തല, അരുണ്‍ പുനലൂര്‍, സുരേഷ് മിത്ര തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. 

Read more topics: # kanthi movie will ,# coming soon
kanthi movie will coming soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES