Latest News

രണ്ടാം ഭാഗം ട്രെയ്ലര്‍ ഹിറ്റ് ആയ ആവേശത്തില്‍ കാന്താര ടീം കൊച്ചിയില്‍

Malayalilife
 രണ്ടാം ഭാഗം ട്രെയ്ലര്‍ ഹിറ്റ് ആയ ആവേശത്തില്‍ കാന്താര ടീം കൊച്ചിയില്‍

കാന്താര ചാപ്റ്റര്‍ 1-ന്റെ റിലീസിന് മുന്നോടിയായുള്ള ചിത്രത്തിന്റെ പ്രസ് മീറ്റ് കൊച്ചി ഫോറം മാളില്‍ നടന്നു. ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി, ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ അര്‍വിന്ദ് കശ്യപ്, കളറിസ്‌റ് രമേശ് സിപി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനെ പ്രതിനിധീകരിച്ച് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഈ പ്രസ് മീറ്റിന്റെ ഭാഗമായി. കാന്താര ചാപ്റ്റര്‍ 1-ന്റെ ടീസറിന്റെയും ഒപ്പം തന്നെ ട്രെന്‍ഡിങ് ലിസ്റ്റുകളില്‍ ഇടം പിടിച്ച ട്രെയ്ലറിന്റെ പ്രദര്‍ശനത്തോടും കൂടി ആരംഭിച്ച ഈ മീറ്റില്‍ കേരളത്തിലെ മുന്‍നിര മീഡിയ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ എല്ലാരും പങ്കെടുത്തു.       

കാന്താരയുടെ ആദ്യഭാഗം മുതല്‍ എടുത്തിട്ടുള്ള പരിശ്രമങ്ങളെയും അതിനായി നടത്തിയിട്ടുള്ള ദൈര്‍ഖ്യമേറിയ റിസേര്‍ച്ചുകളെ പറ്റിയും സംസാരിച്ച ഋഷഭ് ഷെട്ടി, മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റെ ചിത്രങ്ങള്‍ക്ക് കിട്ടുന്ന ജനപ്രീതിയില്‍ വളരെയേറെ സംതൃപ്തിയും പ്രകടിപ്പിച്ചു.  കാന്താര ചാപ്റ്റര്‍ 1-നെ ക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ട തെറ്റായ വാര്‍ത്തകളെ വളരെ സരസമായി  തള്ളിക്കളയാനും അദ്ദേഹം മറന്നില്ല. രണ്ടാം ഭാഗത്തിന് 1000 crore ക്ലബ് എന്ന ബോക്‌സ് ഓഫീസ് പ്രഷര്‍ അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ബോക്‌സ് ഓഫീസ് പ്രഷര്‍ ഇല്ല മറിച്ച് മനസ്സ് നിറഞ്ഞ് ഈ ചിത്രത്തെ സ്വീകരിക്കുന്ന ഒരു ഓടിയന്‍സ് ക്ലബ് ആണ് പ്രതീക്ഷിക്കുന്നത് എന്ന ഒരു മികച്ച ഉത്തരം ആണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചത്. കാന്താരയുടെ ആദ്യഭാഗം മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതുപോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.     

സെപ്റ്റംബര്‍ 22-ന് റിലീസ് ചെയ്ത കാന്താര ചാപ്റ്റര്‍ 1-ന്റെ ട്രെയിലര്‍ യൂട്യൂബ്, ഫേസ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ഇതുവരെ കണ്ടത് 160 മില്യണില്‍പരം ആളുകളാണ്. കൂടാതെ 1.3 മില്യണിലധികം ഷെയറുകളും വന്നതിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ ഷെയര്‍ ചെയ്യപ്പെട്ട ട്രെയ്ലര്‍ എന്ന റെക്കോര്‍ഡും കാന്താര ചാപ്റ്റര്‍ 1 സ്വന്തമാക്കി. ഹോംബലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടുര്‍ നിര്‍മ്മിക്കുന്ന കാന്താര ചാപ്റ്റര്‍ 1 പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.

കാന്താരയുടെ ആദ്യഭാഗം രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകരില്‍ വലിയ ഒരു തരംഗം തന്നെ സൃഷ്ടിച്ചു.   അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് കാന്താര ചാപ്റ്റര്‍ 1-നെ ആരാധകര്‍ ഉറ്റുനോക്കുന്നത്.  ചിത്രത്തെക്കുറിച്ചുള്ള ഓരോ പോസ്റ്ററും മറ്റ് അപ്‌ഡേറ്റ്കളും അനുദിനം വലിയ വാര്‍ത്തയാകുകയാണ്. മൂന്ന് വര്‍ഷമെടുത്ത്, 125 കോടി ബഡ്ജറ്റിന്റെ ഒരു വമ്പന്‍ ഫ്രെമില്‍ ഒരുങ്ങുന്ന ഈ ചിത്രം ഒരു 1000 കോടി കളക്ഷന്‍ നേടുമെന്നാണ് സിനിമ ഇന്‍ഡസ്ട്രി ഒട്ടാകെ പ്രതീക്ഷിക്കുന്നത്. പിആര്‍ഓ: നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് - ക്യാറ്റലിസ്റ്റ്

kanthara team second part trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES