Latest News

കനകാവതിയായി രുക്മിണി വസന്ത്; 'കാന്താര ചാപ്റ്റര്‍ 1' ലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
 കനകാവതിയായി രുക്മിണി വസന്ത്; 'കാന്താര ചാപ്റ്റര്‍ 1' ലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കാന്താര ചാപ്റ്റര്‍ 1- വിന്റെ കാത്തിരിപ്പുകള്‍ക്ക് ആവേശം നല്‍കികൊണ്ട് ചിത്രത്തിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രുക്മിണി വസന്ത് അവതരിപ്പിക്കുന്ന കനകാവതിയുടെ ലുക്ക് ഇന്ന് ഹോംബലെ ഫിലിംസ് പുറത്തുവിട്ടു. പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും തിളങ്ങുന്ന രുക്മിണിയുടെ കഥാപാത്രം, ചിത്രത്തിന്റെ കാലഘട്ടവും കഥാപശ്ചാത്തലവും വ്യക്തമാക്കുന്നു.

2019-ല്‍ Birbal Trilogy Case 1: Finding Vajramuni എന്ന കന്നഡ ചിത്രത്തിലൂടെയാണ്  രുക്മിണി വസന്തിന്റെ സിനിമാരംഗത്തേക്കുള്ള  അരങ്ങേറ്റം. 2023-ല്‍ പുറത്തിറങ്ങിയ Sapta Saagaradaache Ello - Side A & B-യിലെ പ്രിയ എന്ന കഥാപാത്രം, വിമര്‍ശകരുടെ പ്രശംസയും Filmfare Critics Award - Kannadaയും SIIMA Critics Awardഉം സ്വന്തമാക്കി. പിന്നീട് Baanadariyalli, Bagheera, Bhairathi Ranagal എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായി.2025-ല്‍ തമിഴ് സിനിമയിലും (Ace - Vijay Sethupathi-യോടൊപ്പം) തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിക്കുന്ന രുക്മിണി, കാന്താര 2യിലെ കനകാവതിയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കുന്നു.

സാധാരണ കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ അന്ന് ബിഗ് സ്‌ക്രീനുകളില്‍ എത്തിയ കാന്താര മികച്ച പ്രേക്ഷക പ്രതികരണം നേടി. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകള്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്‌സ്ഓഫീല്‍ മികച്ച കളക്ഷനുകള്‍ നേടുകയും ചെയ്തു.

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാന്താര ചാപ്റ്റര്‍ 1-നെ കാത്തിരിക്കുന്നത്. മൂന്ന് വര്‍ഷമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായി വേണ്ടിവന്നത്. 2022-ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. മുന്‍പ് പുറത്തുവിട്ട രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററും ടീസറും ട്രെന്‍ഡിങ് ആവുകയും, ആരാധകര്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.
റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റര്‍ 1, ഒക്ടോബര്‍ 2, 2025-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകളില്‍ ചിത്രം ഒരുമിച്ച് പ്രദര്‍ശനത്തിന് എത്തും.

kantara chapter poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES