സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കാന്താര 2' ട്രെയിലര്‍ പുറത്തിറങ്ങി. രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പേര് 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ്. പുതിയ ചിത്രത്തിന്റെ ബജറ്റ് ആദ്യ ഭാഗത്തേക്കാള്‍ മൂന്നിരട്ടിയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഋഷഭ് ഷെട്ടിയാണ് നിര്‍വഹിക്കുന്നത്. സഹ എഴുത്തുകാര്‍ നിരുദ്ധ് മഹേഷ് , ഷാനില്‍ ഗുരു. അരവിന്ദ് എസ്. കശ്യപ് ഛായാഗ്രഹണം നിര്‍വഹിച്ചു. സംഗീതം ബി. അജനീഷ് ലോക്നാഥ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍.
'കാന്താര' എന്ന ആദ്യഭാഗം തെന്‍ ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് മികവ് കാഴ്ചവെച്ച ചിത്രമാണ്. പ്രായഭേദമന്യേ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഫാന്റസി, മിത്ത് പ്രാധാന്യമുള്ള കഥയുമായി സിനിമ ബ്ലോക്ബസ്റ്റര്‍ വിജയം നേടിയിരുന്നു. 'കാന്താര ചാപ്റ്റര്‍ 1' ഒക്ടോബര്‍ 2ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രം കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഏഴ് ഭാഷകളില്‍ ഒരുമിച്ച് പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. കേരളത്തില്‍ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും തിയറ്ററുകളിലെത്തിക്കും.