Latest News

പിറന്നാള്‍ ദിനത്തില്‍ ഭാര്യയും മകളും ചേര്‍ന്ന് യഷിന് നല്‍കിയ സര്‍പ്രൈസ് വീഡിയോ വൈറല്‍! ആശംസകള്‍ അറിയിച്ച് ആരാധകര്‍

Malayalilife
 പിറന്നാള്‍ ദിനത്തില്‍ ഭാര്യയും മകളും ചേര്‍ന്ന് യഷിന് നല്‍കിയ സര്‍പ്രൈസ് വീഡിയോ വൈറല്‍! ആശംസകള്‍ അറിയിച്ച് ആരാധകര്‍


കന്നടത്തിലെ സൂപ്പര്‍സ്റ്റാറാണ് യഷ്. കെ.ജി.എഫ് എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കാന്‍ യഷിന് കഴിഞ്ഞു. മലയാളികളും യഷിനെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. സിനിമയില്‍ ഒന്നിച്ച് അഭിനയിച്ച ഇവര്‍ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ഇന്നാണ് യഷിന്റെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ഭാര്യയും മകളും ചേര്‍ന്ന് യഷിന് നല്‍കിയ സര്‍പ്രൈസ് വീഡിയോ ആണ് വൈറലായി മാറുന്നത്.

കന്നഡ സൂപ്പര്‍സ്റ്റാര്‍ യഷിന് കേരളത്തിലും വലിയ ആരാധക പിന്തുണയുണ്ട്. താരവുമായി ബന്ധപ്പെട്ട ഏതു വിശേഷങ്ങള്‍ക്കും അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയ വലിയ ശ്രദ്ധ കൊടുക്കുന്നു. ആരാധകര്‍ ആഘോഷിച്ച വിവാഹമായിരുന്നു യഷിന്റെയും രാധികയുടെയും. കഴിഞ്ഞ ഡിസംബറിലാണ് ഇരുവര്‍ക്കും ഒരു മകള്‍ പിറന്നത് മാസങ്ങള്‍ക്കിപ്പുറം രാധിക രണ്ടാമതും ഗര്‍ഭിണിയാകുകയും ഇക്കഴിഞ്ഞ ഓക്ടോബറില്‍ ഒരു മകന് ജന്മം നല്‍കുകയും ചെയ്തു. മകള്‍ അയ്‌റയ്ക്ക് ഒരുവയസാണ് പ്രായം. ഇന്ന് യഷിന്റെ പിറന്നാള്‍ ആണ്. 34ാം പിറന്നാളില്‍ ഭര്‍ത്താവിന് രാധിക പണ്‍ഡിറ്റ് നല്‍കിയ ഒരു സര്‍പ്രൈസ് വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. യഷിന്റെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്താണ് ഭാര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ ജീവിതം ഞങ്ങള്‍ എടുത്തത് പോലെ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഞങ്ങള്‍ എടുക്കുന്നുവെന്നാണ് രാധിക കുറിച്ചത്. മകള്‍ അയ്‌റയ്‌ക്കൊപ്പം കേക്ക് ഉണ്ടാക്കുന്ന വീഡിയോ ആണ് രാധിക പങ്കുവച്ചിട്ടുള്ളത്. എല്ലാവര്‍ഷവും രാധികയാണ് യഷിനായി കേക്ക് തയ്യാറാക്കുന്നത്. ഇത്തവണ മകളെ കൂടി കൂട്ടി പ്രിയപ്പെട്ടവനായി കേക്ക് തയ്യാറാക്കുന്ന വീഡിയോ ആണ് രാധിക പോസ്റ്റ് ചെയ്തത്.. എന്നാല്‍ ക്രീം വാരികഴിച്ചും അമ്മയ്‌ക്കൊപ്പം കേക്കുണ്ടാക്കാന്‍ സഹായിച്ചും കുറുമ്പു കാട്ടുന്ന അയ്‌റയുടെ ചലനങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. യഷിന് കേക്ക് കിട്ടില്ലെന്നാണ് കരുതുന്നത് എന്നാണ് മകളുടെ കേക്ക് ഉണ്ടാക്കല്‍ കണ്ട് രാധിക പറയുന്നത്. വൈറലാകുന്ന രസകരമായ വീഡിയോ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 

 

Read more topics: # kannada super star ,# yash birthday
kannada super star yash birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES