കന്നഡ സിനിമാ സംവിധായകന്‍ ഗുരുപ്രസാദ് മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയില്‍; കടക്കെണി മൂലം ജീവനൊടുക്കിയതെന്ന സംശയത്തില്‍ പൊലീസ്

Malayalilife
കന്നഡ സിനിമാ സംവിധായകന്‍ ഗുരുപ്രസാദ് മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയില്‍; കടക്കെണി മൂലം ജീവനൊടുക്കിയതെന്ന സംശയത്തില്‍ പൊലീസ്

ന്നഡ സിനിമാ സംവിധായകന്‍ ഗുരുപ്രസാദിനെ (52) മരിച്ചനിലയില്‍ കണ്ടെത്തി. മദനായകനഹള്ളിയിലെ അപ്പാര്‍ട്‌മെന്റിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്‌സ് സ്‌പെഷല്‍ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ഗുരുപ്രസാദ്.

അപ്പാര്‍ട്‌മെന്റില്‍ നിന്ന് അസഹനീയമായ വിധം ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയും തുടര്‍ന്നുള്ള പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഗുരുപ്രസാദ് ദിവസങ്ങള്‍ക്ക് മുമ്പ് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം.

കടക്കെണിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

kannada director guruprasad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES