കുറച്ചു വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസിക്കുന്നതെങ്കിലും യേശുദാസ് തന്റെ നാടിനേയും നാട്ടുകാരെയും മലയാളികളേയും ഒന്നും മറന്നിട്ടില്ല. അദ്ദേഹത്തിന് സ്വന്തമായി ഒരു സോഷ്യല്‍ മീഡിയാ പേജില്ലെങ്കിലും പലയിടങ്ങളിലൂടെ അദ്ദേഹത്തിന്റെ മക്കളിലൂടെയും അമേരിക്കന്‍ മലയാളികല്‍ലൂടെയും അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ പുറംലോകത്തേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ആ സ്വരം വീണ്ടും മലയാളികല്‍ലേക്ക് എത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയാ പേജിലാണ് നാരായണീയം ആയൂര്‍ ആരോഗ്യ സൗഖ്യം എന്ന സ്ലോകം അദ്ദേഹം ആലപിച്ചിരിക്കുന്നത്. അതിനു താഴെ ആ ലൈവ് വീഡിയോയില്‍ മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ കാണാന്‍ ആയിരങ്ങളാണ് പാഞ്ഞെത്തിയത്. നൂറുകണക്കിനു പേരാണ് കമന്റുകളും രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലെ ഡാലസിലാണ് മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കഴിയുന്നത്. ആ വീടിന്റെ സ്വീകരണ മുറിയില്‍ നിന്നുള്ള ലൈവ് വീഡിയോ കൂടിയാണിത്.
കോവിഡ് കാലത്തിനു ശേഷം യേശുദാസ് ഇന്ത്യയിലേക്ക് ഉള്ള യാത്രകള്‍ കുറവാണ്. ഇടയ്ക്ക് അമേരിക്കയിലെ വേദികളില്‍ കച്ചേരികളും അവതരിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പിന്നെ സിനിമയിലെ സുഹൃത്തുക്കള്‍, സംഗീതലോകത്തിലെ പ്രിയപെട്ടവര്‍ ഒക്കെയും ദാസേട്ടനെ കാണാന്‍ പോകുന്നതിന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. ദാസേട്ടന്റെ ഒപ്പം നിഴലായി പ്രഭയും ഉണ്ട്.