Latest News

ആന്റണിക്കൊപ്പം കേക്ക് മുറിച്ച ശേഷം മോഹന്‍ലാല്‍ നേരെ പറന്നത് തായ്‌ലന്റിലേക്ക്; പിറന്നാളിനൊപ്പം ഭാര്യ സുചിക്കും മക്കള്‍ക്കും ഒപ്പം കേക്ക് മുറിച്ച് ആഘോഷം;  മകള്‍  വിസ്മയ പങ്ക് വച്ച കുടുംബ ചിത്രം വൈറല്‍; ആശംസകള്‍ നന്ദിയറിയിച്ച് നടനും

Malayalilife
ആന്റണിക്കൊപ്പം കേക്ക് മുറിച്ച ശേഷം മോഹന്‍ലാല്‍ നേരെ പറന്നത് തായ്‌ലന്റിലേക്ക്; പിറന്നാളിനൊപ്പം ഭാര്യ സുചിക്കും മക്കള്‍ക്കും ഒപ്പം കേക്ക് മുറിച്ച് ആഘോഷം;  മകള്‍  വിസ്മയ പങ്ക് വച്ച കുടുംബ ചിത്രം വൈറല്‍; ആശംസകള്‍ നന്ദിയറിയിച്ച് നടനും

കൊച്ചിയിലെ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലെ തലേന്നത്തെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ലാലേട്ടന്‍ നേരെ പോയത് വിമാനത്താവളത്തിലേക്കാണ്. വിമാനം കയറി അവിടെനിന്നും തായ്ലന്റിലേക്കും. അവിടെ അദ്ദേഹമെത്തുന്നതും കാത്തിരിക്കുകയായിരുന്നു ഭാര്യ സുചിത്രയും രണ്ടു മക്കളും. ലാലേട്ടന്റെ 64-ാം പിറന്നാള്‍ ആഘോഷം കുടുംബത്തോടൊപ്പം നടത്തിയ ചിത്രം ഇപ്പോള്‍ മകള്‍ വിസ്മയ പങ്ക് വക്കുകയും ചെയ്തു.

ലാലേട്ടന്റെ അടുത്ത സുഹൃത്തും ബിസിനസുകാരനുമായ സമീര്‍ ഹംസയും താരകുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. കലാലേട്ടന്റെ വായില്‍ സമീര്‍ ഹംസ കേക്ക് വച്ചു കൊടുക്കുന്നത് സമീറും പങ്ക് വച്ചു.  വിശേഷ ദിനത്തില്‍, എനിക്കൊരു സഹോദരന്‍ എന്നതിലുപരി ഒരു ഉപദേഷ്ടാവും സുഹൃത്തും വഴികാട്ടിയുമായതിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കലാജീവിതത്തോടുള്ള നിങ്ങളുടെ സമര്‍പ്പണവും ജീവിതത്തോടുള്ള നിങ്ങളുടെ അഭിനിവേശവും ഞാന്‍ അഭിനന്ദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഗുണങ്ങളാണ്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഓര്‍മ്മകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നതിന്റെയും മറ്റൊരു വര്‍ഷം കൂടി ഇതാ വരികയാണ് എന്നു പറഞ്ഞുകൊണ്ടാണ് സമീര്‍ ഹംസ പിറന്നാള്‍ ആശംസകള്‍ കുറിച്ചത്.

അതോടൊപ്പം മകള്‍ വിസ്മയയും അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മനോഹരമായ ഒരു ദിവസം.. ഹാപ്പി ബര്‍ത്ത്ഡേ അച്ഛ.. വീ ലവ് യൂ എന്നാണ് വിസ്മയ കുറിച്ചത്. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന വളരെ ലളിതവും മനോഹരവുമായ ഒരു പിറന്നാള്‍ ആഘോഷമായിരുന്നു അത് എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. അത്രയും സന്തോഷം നാലുപേരുടെയും മുഖത്ത് കാണാം. അച്ഛനെയും പെങ്ങളെയും ചേര്‍ത്ത് പിടിച്ച് മകന്‍ പ്രണവ് മോഹന്‍ലാലും, കേക്കുമായി എത്തിയ സുചിത്രയെയും ചിത്രത്തില്‍ കണ്ടതോടെ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

കുറേ കാലങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ കുടുംബത്തിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ പുറത്ത് വരുന്നത്. വിവാഹ വാര്‍ഷികത്തിനെല്ലാം ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ലാല്‍ പങ്കുവച്ചിരുന്നു. കുടുംബത്തിനൊപ്പമുള്ള അവധി ദിനാഘോഷങ്ങള്‍ക്കാണ് ലാലേട്ടന്‍ തായ്‌ലന്റില്‍ എത്തിയത്.. ബിഗ്ബോസിന്റെ അടുത്ത സീസണ്‍ ഉടന്‍ തന്നെ തുടങ്ങാനിരിക്കെ അതിനു മുന്നേ കുടുംബത്തിനൊപ്പം ആഘോഷമാക്കാനാണ് ഷൂട്ടിംഗുകളും പൂര്‍ത്തിയാക്കി തായ്ലന്റിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്തത്.

തന്റെ പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ നന്ദി പറഞ്ഞത്. എന്റെ ജന്മദിനത്തില്‍ സ്നേഹം ചൊരിഞ്ഞതിന് എല്ലാവര്‍ക്കും നന്ദി. ഓരോ സന്ദേശവും, ആശംസകളും, ഓരോ വാക്കും എനിക്ക് പ്രിയപ്പെട്ടതാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വാത്സല്യത്തിന് അഗാധമായ നന്ദിയുണ്ട്. ഇത്രയേറെ സ്‌നേഹിക്കപ്പെടുക എന്നത് അളവറ്റ സമ്മാനമാണ്', മോഹന്‍ലാല്‍ കുറിച്ചു.

mohanlal in thailand birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES