ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.
കങ്കണയുടെ കരിയറിന്റെ ഗതി തന്നെ മാറ്റിയ ചിത്രമായിരുന്നു വെഡ്‌സ് മനു. ഇതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ടുള്ള കങ്കണയുടെ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഇതിഹാസ താരം ശ്രീദേവിയോടാണ് കങ്കണ സ്വയം താരതമ്യം ചെയ്തിരിക്കുന്നത്. എഡ്ജിയായ, ന്യൂറോട്ടിക് ആയ കഥാപാത്രങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്നു ഞാന്‍. ഈ സിനിമ എന്റെ കരിയറിന്റെ ഗതി തന്നെ മാറ്റിയെന്നാണ് തനു വെഡ്‌സ് മനുവിനെ കുറിച്ച് കങ്കണ പറയുന്നത്. കോമഡിയിലൂടെ മുഖ്യധാരയിലേക്ക് പ്രവേശിക്കുകയായിരുന്നു. ക്യൂനിലൂടേയും ഡറ്റോയിലൂടേയും ഞാന്‍ എന്റെ കോമിക് ടൈമിംഗ് ശക്തപ്പെടുത്തിയെന്നും ഇതിലൂടെ ശ്രീദേവിയ്ക്ക് ശേഷം കോമഡി ചെയ്യുന്ന ആദ്യ നടിയായും താന്‍ മാറിയെന്നും കങ്കണ പറയുന്നു. ഇപ്പോൾ ഇതാണ് ചർച്ച. കങ്കണയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ ആത്മപ്രശംസയെ സോഷ്യല്‍ മീഡിയ പരിഹസിക്കുകയാണ്.
പ്രശസ്ത സംവിധായകനായിരുന്ന ജീവ സംവിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം. ബോളിവുഡിലെ നടിമാരില്‍ മുന്‍നിരയിലുള്ള കങ്കണ തന്റെ പ്രകടനം കൊണ്ട് കൈയ്യടി നേടിയ താരമായിരുന്നു. എന്നാല്‍ സമീപകാലത്ത് താരം നടത്തിയ പല പ്രസ്താവനകളും താരത്തെ വലിയ വിവാദങ്ങളിലാണ് കൊണ്ടു ചാടിച്ചത്.