സിനിമാ നടിയായും മോഡലായും ശ്രദ്ധിക്കപ്പെട്ടുള്ള താരമാണ് കനി കുസൃതി. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ചില ഹ്രസ്വ ചിത്രങ്ങളിലും കനി അഭിനയിച്ചിട്ടിള്ള നടി ിനിമാഭിനയത്തിനു പുറമെ തിയ്യേറ്റർ ആർട്ടിസ്റ്റായും തിളങ്ങിയിട്ടുണ്ട്. തന്റെ ഉറച്ച നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും എന്നും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി കൂടിയായ കനിക്കാണ് ഇത്തവണത്തെ ഏഷ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. അഭിനയമേഖലയിൽ സജീവമായ നടി തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.''മാതൃഭൂമി സ്റ്റാർ ആൻഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തിൽ ആണ് നടി തന്റെ അനുഭവങ്ങൾ പങ്ക് വച്ചത്.
''പേര് പറയേണ്ട എന്നത് എന്റെ എത്തിക്‌സാണ്. ഒരു സിനിമയിൽ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോൾ മെസേജസ് വരാൻ തുടങ്ങി. പിന്നെ കോൾ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞു. രാത്രിയുള്ള കോളുകൾക്ക് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞു. പിന്നെ കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തിൽ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ലെന്നും നടി പറയുന്നു.
എന്നാൽ സിനിമാരംഗത്തുള്ള എല്ലാവരും അത്തരക്കാരല്ല കുഴപ്പക്കാരെന്ന് അറിയുന്നവരുടെ സിനിമകളിൽ താൻ വർക്ക് ചെയ്യാറില്ലെന്നും കനി പറഞ്ഞു. 'എല്ലാവരും അങ്ങിനെയാണെന്ന് പറയുന്നില്ല. ഇൻഡസ്ട്രിയിൽ നല്ല ആൾക്കാരുമുണ്ട്. സ്‌കൂൾ കഴിഞ്ഞ കാലത്ത് തന്നെ സിനിമയിൽ അവസരം വരുമായിരുന്നു. അന്ന് ലാൻഡ്‌ഫോണിൽ വിളിച്ച് സംവിധായകന് കുറച്ച് അഡ്ജസ്റ്റ്‌മെന്റ് വേണം എന്നൊക്കെ പറയുമ്പോൾ എന്താണ് പറയുന്നത് എന്ന് പോലും മനസ്സിലാകുകപോലും ഇല്ലായിരുന്നു. സിനിമ എന്ന് കേട്ടാൽ തന്നെ പേടിയായിരുന്നു'
ഇവരുടെ രീതി ആദ്യം വിളിക്കുമ്പോൾ ഈ വർക്ക് നമുക്ക് ഒന്നിച്ചു ചെയ്യണമെന്നും മറ്റൊരു വർക്ക് വരുന്നുണ്ട് അതിൽ നീ ഏതായാലുമുണ്ട് എന്നൊക്കെ പറഞ്ഞ് സ്വാധീനിക്കുന്നതാണ്. പിന്നെ പതുക്കെ കാര്യത്തിലേക്ക് കടക്കും. കനി പറഞ്ഞു.