Latest News

കൊച്ചി വിമാനത്താവളത്തിലെത്തിയ സൂര്യയെ വരവേല്ക്കാന്‍ കാത്ത് നിന്നത് ആയിരങ്ങള്‍; ആര്‍പ്പ് വിളികളോടെ എതിരേറ്റ് ആരാധകര്‍; കങ്കുവ പ്രമോഷനിലെ തന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറിനും പിന്തുണ; നടിപ്പിന്‍ നായകനെ വരവേറ്റ് കേരളം

Malayalilife
കൊച്ചി വിമാനത്താവളത്തിലെത്തിയ സൂര്യയെ വരവേല്ക്കാന്‍ കാത്ത് നിന്നത് ആയിരങ്ങള്‍; ആര്‍പ്പ് വിളികളോടെ എതിരേറ്റ് ആരാധകര്‍; കങ്കുവ പ്രമോഷനിലെ തന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറിനും പിന്തുണ; നടിപ്പിന്‍ നായകനെ വരവേറ്റ് കേരളം

ങ്കുവ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി നടന്‍ സൂര്യ കൊച്ചിയില്‍. വലിയ ആരവങ്ങളോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ആരാധകര്‍ കൊച്ചിയില്‍ സ്വീകരിച്ചത്..ആര്‍പ്പുവിളികള്‍ക്കിടയിലൂടെ താരം നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.  ലുലു മാളില്‍ വെച്ചാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടന്നത്. ആരാധകര്‍ നല്‍കിയ സ്‌നേഹത്തിെന്റയും ഗംഭീര വരവേല്‍പ്പിനെറയും  വീഡിയോ സൂര്യയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് കങ്കുവയുടെ കേരളത്തിലെ പ്രമോഷന്‍സ് സംഘടിപ്പിച്ചിരിക്കുന്നത് .27 വര്‍ഷമായി ജനങ്ങളുടെ സ്‌നേഹം ഇടതടവില്ലാതെ ലഭിക്കുന്നതുകൊണ്ടാണ് ഒരു നടന്‍ എന്നുള്ള രീതിയില്‍ നിലനില്‍ക്കുന്നതെന്ന് സൂര്യ പറഞ്ഞു. കരിയറിന്റെ ഉയര്‍ച്ച താഴ്ചയിലും ജനങ്ങള്‍ പ്രകടിപ്പിക്കുന്ന സ്‌നേഹത്തിന് കുറവ് വന്നിട്ടില്ല. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത്രയധികം ജനങ്ങളുടെ സ്‌നേഹം ലഭിക്കുന്നതിന് എന്ത് പുണ്യമാണ് ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്തതെന്ന് അറിയില്ല. സൂര്യ വികാരാധിതനായി സംസാരിച്ചു. മലയാളി പ്രേക്ഷകരുടെ സ്‌നേഹം ജീവിതത്തിലെ അനുഗ്രഹമായാണ് കാണുന്നത്.
'കങ്കുവ' പോലൊരു ചിത്രം തന്റെ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ല. ശിവ എന്ന ഗംഭീര സംവിധായകന്റെ മാസ്റ്റര്‍ ക്രാഫ്റ്റ് ആണ് ഈ ചിത്രം. ഓരോ ഫ്രെയിമിലും അഭിനയത്തിനപ്പുറം ജീവിക്കുകയാണ് എന്ന് തോന്നിപ്പോകും. 170 ദിവസത്തെ കഷ്ടപ്പാടിന് ഒടുവിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.ഈ സിനിമയില്‍ കൂടെ ജോലി ചെയ്തവരെ പടയാളികള്‍ എന്ന് വിശേഷിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതില്‍ 90% ആള്‍ക്കാരും മലയാളികളാണ് എന്നുള്ളത് തന്നെ സന്തോഷിപ്പിക്കുന്നതായും സൂര്യ തുറന്നു പറഞ്ഞു.

ഞാന്‍ ആദ്യമായി കാണുന്നത് ത്രീഡി ചിത്രം മലയാള സിനിമയായ 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' ആണ്. ഇപ്പോഴും ആ സിനിമയിലെ രംഗങ്ങള്‍ എന്റെ മനസ്സില്‍ ഉണ്ട്. മലയാള സിനിമ അത്തരം മുന്നേറ്റങ്ങള്‍ ഒക്കെ വര്‍ഷങ്ങള്‍ക്കു മുമ്പ് ചെയ്തു കഴിഞ്ഞു. കരിയറില്‍ ഒരു ത്രീഡി സിനിമ ചെയ്യണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തിന്റെ പരിസമാപ്തിയാണ് 'കങ്കുവ' സൂര്യ കൂട്ടിച്ചേര്‍ത്തു.

'കങ്കുവ'യിലെ കഥാപാത്രമായി മാറുന്നതിന് വലിയ കഷ്ടപ്പാടുണ്ടായിരുന്നു. ദിവസവും രാവിലെ അഞ്ചുമണിക്ക് മേക്കപ്പ് ആരംഭിച്ചാല്‍ മാത്രമാണ് എട്ടുമണിക്ക് ആദ്യ ഷോട്ട് എടുക്കാന്‍ സാധിക്കുകയുള്ളൂ. ഏകദേശം 100 ദിവസത്തോളം ഈ സമാന രീതി തുടരേണ്ടതായി വന്നു. സൂര്യ വെളിപ്പെടുത്തി. സിനിമയോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം ഏതുതരത്തിലുള്ള കഷ്ടപ്പാടിലൂടെ കടന്നു പോകുന്നതും തനിക്ക് ബുദ്ധിമുട്ടില്ലെന്ന് സൂര്യ പറയുകയുണ്ടായി.ഏകദേശം 3000 ത്തോളം ആള്‍ക്കാര്‍ കങ്കുവ സിനിമയുടെ പിന്നണിയില്‍ ഉണ്ട്. അവരുടെയൊക്കെ ആത്മസമര്‍പ്പണത്തിന്റെ ഫലമാണ് ചിത്രം. പതിനാലാം തീയതിയാണ് ചിത്രം നിങ്ങളിലേക്ക് മുന്നിലേക്ക് എത്തുക.

ഈ ചിത്രത്തിന്റെ സംവിധായകന്‍ ശിവ എന്റെയും അനിയന്‍ കാര്‍ത്തിയുടെയും ബാല്യകാല സുഹൃത്തായിരുന്നുവെന്ന് ശിവ വെളിപ്പെടുത്തി. കങ്കുവയുടെ തിരക്കഥ വായിച്ചു കേട്ടപ്പോള്‍ ആദ്യം ഞെട്ടിപ്പോയി. ഇത്രയും വലിയൊരു ബഡ്ജറ്റ് ഉള്ള സിനിമ എന്റെ കരിയറില്‍ ഞാന്‍ ചെയ്തിട്ടില്ല. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമായി ആശയങ്ങള്‍ സംസാരിക്കുന്നു. മുതലയുമായി ഫൈറ്റ് രംഗം.

ആദ്യം കേട്ടപ്പോള്‍ ഇതൊരു ഇന്ത്യന്‍ സിനിമയുടെ തിരക്കഥ തന്നെയാണോ വായിക്കുന്നത് എന്ന് സംശയം തോന്നി. ശിവ വളരെയധികം സാഹിത്യവുമായി ബന്ധമുള്ള ആളാണ്. തമിഴ് സാഹിത്യത്തിലെ എല്ലാ കൃതികളും അദ്ദേഹം വായിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഫലം 'കങ്കുവ' എന്ന ചിത്രത്തില്‍ കാണാനുമുണ്ടെന്ന് നടന്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ 'ലക്കി ഭാസ്‌കര്‍' എന്ന ചിത്രത്തിന്റെ വിജയത്തെ അദ്ദേഹം എടുത്തുകാട്ടി. അത് തീര്‍ച്ചയായും കാണേണ്ട ഒന്നായി ശുപാര്‍ശ ചെയ്തു. ''മലയാള സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ മാതൃകയാണ്'' എന്ന അദ്ദേഹത്തിന്റെ പ്രസ്താവന മലയാള ചലച്ചിത്ര വ്യവസായത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമകളുടെ സ്വാധീനവും ഗുണനിലവാരവും അടിവരയിടുന്നു.

'ഇവിടെ വന്ന് സംസാരിക്കുന്നത് കൊണ്ട് പറയുകയാണെന്ന് കരുതരുത്. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ റോള്‍ മോഡലാണ് മലയാളം സിനിമ. എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു. സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' -സൂര്യ പറഞ്ഞു. 

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ കങ്കുവ ചിത്രം നവംബര്‍ 14 ന് ആഗോളവ്യാപകമായി 38 ഭാഷകളില്‍ തിയറ്ററുകളിലെത്തും. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ദിഷ പഠാനിയാണ് നായിക.

മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vibe Junction (@vibe_junction)

 

 

kanaguva suriya in kerala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES