വിക്രമിനൊപ്പം ചിരിയോടെ സുരാജ്;  വീര ധീര ശൂരന്‍: ഭാഗം 2 വിന്റെ ലൊക്കേഷന്‍ ചിത്രം പങ്ക് വച്ച്  നടന്‍

Malayalilife
വിക്രമിനൊപ്പം ചിരിയോടെ സുരാജ്;  വീര ധീര ശൂരന്‍: ഭാഗം 2 വിന്റെ ലൊക്കേഷന്‍ ചിത്രം പങ്ക് വച്ച്  നടന്‍

മലയാളത്തിന്റെ പ്രിയ താരമായ സുരാജ് വെഞ്ഞാറമൂട് സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ ചിയാന്‍ വിക്രത്തിനൊപ്പം നിറഞ്ഞ ചിരിയോടെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കിട്ടിരിക്കുയാണ് താരം.  

വിക്രത്തിനെ ചേര്‍ത്തു പിടിച്ച് നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന ചിത്രം സുരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ചിയാന്‍ വിക്രത്തിനെ ടാഗ് ചെയ്ത ചിത്രത്തില്‍ വീര ധീര ശൂര എന്ന ഹാഷ് ടാഗും സുരാജ് നല്‍കിയിട്ടുണ്ട്.
സുരാജ് പങ്കിട്ട ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 'ഏറ്റവും വലിയ രണ്ടു ദ്രുവങ്ങള്‍, ചിയാന്‍ ആന്‍ഡ് സുരാജേട്ടന്‍' എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍. 

താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ 'വീര ധീര ശൂരന്‍: ഭാഗം 2' വില്‍ മലയാള നടന്‍ സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്. മലയാളത്തിന്റെ പ്രിയ താരമായ സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ചിത്ത ഫെയിം എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം.

തമിഴില്‍ പല നടന്മാരും ഒഴിവാക്കി വിട്ട ബാല സംവിധാനം ചെയ്ത സേതു എന്ന ചിത്രത്തിലൂടെ വിക്രമിന്റെ തലവര തന്നെ മാറുകയായിരുന്നു. അതിന് ശേഷമാണ് ചിയാന്‍ എന്ന പേരും താരത്തിന് കിട്ടിയത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തമിഴ് ആരാധകരുടെ താരരാജാവ് കൂടിയാണ് വിക്രമിപ്പോള്‍.

suraj venjaramood and vikram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES