Latest News

300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു; നടി കസ്തൂരി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം; കേസെടുത്ത് പോലീസ്

Malayalilife
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു; നടി കസ്തൂരി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം; കേസെടുത്ത് പോലീസ്

വിവാദ പരാമര്‍ശം നടത്തിയ നടിയും ബിജെപി നേതാവുമായ കസ്തുരി ശങ്കറിനെതിരെ കേസെടുത്ത് പോലീസ്. ഗ്രേറ്റര്‍ ചെന്നൈ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. അതേസമയം താന്‍ ബ്രാഹ്മണയായത് കൊണ്ട് തമിഴ് സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും കസ്തൂരി ആരോപിച്ചിരുന്നു.

ഹിന്ദു മക്കള്‍ കച്ചി (എച്ച്എംകെ) എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകന്‍ അര്‍ജുന്‍ സമ്പത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍. 'തെലുങ്ക് സംസാരിക്കുന്ന ആളുകളുടെ പിന്‍ഗാമികള്‍ തമിഴ് രാജാക്കന്മാരുടെ ഹറമുകളിലെ സ്ത്രീകളെ സേവിക്കാന്‍ എത്തിയിരുന്നു, ഇപ്പോള്‍ അവര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നു' എന്നായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം.

ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോ സിഎംകെ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ തെലുങ്ക് ഫെഡറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 192 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കുക), സെക്ഷന്‍ 196(1)(എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത്), സെക്ഷന്‍ 353(1)(ബി) (ജനങ്ങള്‍ക്ക് ഭയമോ ഭീതിയോ ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ), സെക്ഷന്‍ 353(2) (തെറ്റായ വിവരങ്ങള്‍ അടങ്ങിയ പ്രസ്താവനകള്‍ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം അതേസമയം തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും താന്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ തെലുങ്ക് സംസാരിക്കുന്ന സമൂഹത്തെയും പരാമര്‍ശിച്ചിട്ടില്ലെന്നും ഡിഎംകെയിലെ ഒരു വിഭാഗത്തെ മാത്രമാണ് താന്‍ പരാമര്‍ശിച്ചതെന്നും കസ്തൂരി പറഞ്ഞു. പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും തെലുങ്ക് സമൂഹത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും കസ്തൂരി പറഞ്ഞിരുന്നു.

Read more topics: # കസ്തുരി
actress kashthuri shankar case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക