Latest News

മൂന്ന് മാസം തുടരെ 40 ഡിഗ്രിയില്‍ ഷൂട്ടിംഗ്; അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല, ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാന്‍;  ഗര്‍ഭധാരണം കഠിനം; അമ്മയാകാന്‍ ആഗ്രഹിച്ചിട്ടില്ല; രാധിക ആപ്തെക്ക് പറയാനുള്ളത്

Malayalilife
 മൂന്ന് മാസം തുടരെ 40 ഡിഗ്രിയില്‍ ഷൂട്ടിംഗ്; അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല, ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാന്‍;  ഗര്‍ഭധാരണം കഠിനം; അമ്മയാകാന്‍ ആഗ്രഹിച്ചിട്ടില്ല; രാധിക ആപ്തെക്ക് പറയാനുള്ളത്

2013 ലാണ് രാധിക ബ്രിട്ടീഷ് വയലിനിസ്റ്റ് ബെഡഡിക്ട് ടെയ്‌ലറിനെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം ലണ്ടനിലാണ് ഇവര്‍ കഴിഞ്ഞത്. ഇടയ്ക്ക് രാധിക മുംബൈയിലെത്തും. കഴിഞ്ഞ ദിവസമാണ് സന്തോഷകരമായ വാര്‍ത്ത രാധിക പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് രാധിക ?ഗര്‍ഭിണിയാണെന്ന് ആരാധകര്‍ അറിഞ്ഞത്. ബിഎഫ്എ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള ഫോട്ടോകളായിരുന്നു രാധിക പങ്കുവെച്ചത്

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് രാധിക ഗര്‍ഭിണിയാണെന്ന് ആരാധകര്‍ അറിഞ്ഞത്. എന്നാല്‍ തനിക്കും ഭര്‍ത്താവിനും കുഞ്ഞ് വേണ്ടായിരുന്നെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും താരം വെളിപ്പെടുത്തി.

ഗര്‍ഭകാലത്ത് തനിക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന് രാധിക പറയുന്നു. ഗര്‍ഭകാലം എളുപ്പമല്ല എന്നാണ് രാധിക പറയുന്നത്. ആദ്യത്തെ മൂന്ന് മാസവും കഠിനമായിരുന്നെന്ന് രാധിക പറയുന്നു. ഛര്‍ദ്ദി ഉണ്ടായിരുന്നു. മൂന്ന് മാസം തുടരെ 40 ഡിഗ്രിയില്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഉറക്കമില്ലായ്മ തന്നെ ബാധിക്കുന്നുണ്ടെന്നും താരം പറയുന്നു.

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല. മൂന്നാം ട്രൈമസ്റ്ററില്‍ ഉറക്കമില്ലായ്മ വന്നു. ഉറക്കം തീരെയില്ല. അത് മോശമായിരുന്നു. ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നതിനാല്‍ സന്തോഷമായിരിക്കണമെന്ന് ആളുകള്‍ പറയുന്നു. അവരെ ഇടിക്കാനാണ് എനിക്ക് തോന്നുന്നത്. ഞാനെന്റെ ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണ്.

എനിക്കും ഭര്‍ത്താവിനും കുഞ്ഞ് വേണ്ടായിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി. ഇതുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തു. അതേസമയം ഭര്‍ത്താവ് തന്റെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും രാധിക ആപ്തെ വ്യക്തമാക്കി.

ഗര്‍ഭകാലം എളുപ്പമല്ല. ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ എളുപ്പമായിരുന്നു. അത് ആപേക്ഷികമാണ്. ഗര്‍ഭധാരണം കഠിനമാണ്. ശരീരം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുന്നു. കഠിനമായ യാത്രയാണ്. ഞാനിതേക്കുറിച്ച് കള്ളം പറയുന്നില്ല. മാനസികമായും ശാരീരികമായം തയ്യാറെടുക്കുന്നത് കഠിനമാണ്. പ്രത്യേകിച്ചും നിങ്ങളൊരു ആക്ടീവായ വ്യക്തിയാണെങ്കില്‍. താന്‍ അമ്മയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും രാധിക തുറന്ന് പറയുന്നു.

2013 ലാണ് രാധിക ബ്രിട്ടീഷ് വയലിനിസ്റ്റ് ബെഡഡിക്ട് ടെയ്ലറിനെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം ലണ്ടനിലാണ് ഇവര്‍ കഴിഞ്ഞത്. ഇടയ്ക്ക് രാധിക മുംബൈയിലെത്തും. കഴിഞ്ഞ ദിവസമാണ് സന്തോഷകരമായ വാര്‍ത്ത രാധിക പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് രാധിക ഗര്‍ഭിണിയാണെന്ന് ആരാധകര്‍ അറിഞ്ഞത്. ബിഎഫ്എ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള ഫോട്ടോകളായിരുന്നു രാധിക പങ്കുവെച്ചത്.

അതേസമയം പൊതുവെ സിനിമ കഴിഞ്ഞാല്‍ ലൈം ലൈറ്റില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് രാധികയുടെ രീതി. ബോളിവുഡിലെ പാര്‍ട്ടികളിലോ ഇവന്റുകളിലോ താരത്തെ കാണാറില്ല. സ്വകാര്യ ജീവിതം നയിക്കാനാണ് രാധിക ആപ്‌തെയ്ക്ക് ഏറെ ഇഷ്ടം.

Read more topics: # രാധിക ആപ്തെ.
radhika apte opens up her pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക