തമിഴകം കാത്തിരിക്കുന്ന ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2വിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ 2 ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്.
200 കോടി ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കമലഹാസന്റെ നായികയായി കാജല്‍ അഗര്‍വാള്‍ വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ചിത്രത്തിലെ വില്ലനായി വേഷമിടുന്നത് അജയ് ദേവ്ഗണോ, അക്ഷയ് കുമാറോ ആയിരിക്കും.