ഇന്നലെ ആയിരുന്നു ഉലകനായകന്‍ കമലാഹസന്റെ അറുപത്തിയഞ്ചാം ജന്മദിനം.കമലിന്റെ സ്വദേശമായ പരമകുടിയിലായിരുന്നു ആഘോഷം. സഹോദരന്‍ ചാരുഹാസന്‍, സുഹാസിനി, മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
വീട്ടിലെ ആഘോഷത്തിനുശേഷം നടന്ന പൊതുചടങ്ങില്‍ സ്വാതന്ത്ര്യസമരസേനാനി കൂടിയായ പിതാവ് ശ്രീനിവാസന്റെ പ്രതിമ കമല്‍ അനാച്ഛാദനംചെയ്തു. അതിന് ശേഷം സംസാരിക്കുകയായിരുന്നു കമല്‍. കമലിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയിലെ മികച്ച അഭിനേതാവ് ആരാണെന്ന് ചോദിച്ചപ്പോള്‍, ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവര്‍ മികച്ച നടന്‍മാരാണെന്നും മൂവരും തനിക്കേറെ പ്രിയപ്പെട്ടവരാണെന്നും കമല്‍ പ്രതികരിച്ചു.
സിനിമ മാത്രമല്ല തന്റെ രാഷ്ട്രയ കാഴ്ചപ്പാടും കമല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. മറ്റെവിടെയും പോകാനില്ലാതെ രാഷ്ട്രീയത്തിലെത്തിയ വ്യക്തയല്ല താനെന്നും അദ്ദേഹം പറഞ്ഞു.