ഈ വര്‍ഷം ഇറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും വിജയം നേടിയ ചിത്രമായിരുന്നു ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് . 2006 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂറുപോയ ഒരു കൂട്ടം സുഹൃത്തുക്കളുടെകഥയാണ് ചിത്രം പറഞ്ഞത്.
ഗുണ ഗുഹയ്ക്കുള്ളില്‍ ചങ്ങാതിമാരിലൊരാള്‍ കുടുങ്ങിപ്പോകുന്നതും സുഹൃത്തുകള്‍ അവരുടെ ജീവന്‍ പോലും പണയപ്പെടുത്തി കൊണ്ട് കൂട്ടുകാരനെ രക്ഷിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
സിനിമ ഹിറ്റായതോടെ മഞ്ഞുമ്മല്‍ ബോയ്‌സ് താരങ്ങള്‍ക്കൊപ്പം, യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സും സമൂഹമാധ്യമങ്ങളിലെ താരങ്ങളായി മാറി. സാക്ഷാല്‍ കമല്‍ഹാസനും യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ മഞ്ഞുമ്മലിലെ ബോയ്‌സ് ഗ്യാങ്ങ് നേരെ ചെന്നൈയിലേക്ക് വച്ചു പിടിച്ചു, കമല്‍ഹാസനെ കണ്ടു, മണിക്കൂറുകളോളം സംസാരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സും കമല്‍ഹാസനും തമ്മിലുള്ള കൂടിക്കാഴ്ച.
മുന്‍പ്, മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിച്ച താരങ്ങളെയും സംവിധായകനെയും കമല്‍ഹാസന്‍ നേരില്‍ കണ്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തുടക്കത്തില്‍ തന്നെ ഉലകനായകന്‍ കമല്‍ഹാസന് നന്ദി പറയുന്നുണ്ട്. കമല്‍ഹാസന്റെ ഗുണ എന്ന ചിത്രത്തിന്റെ റഫറന്‍സുകളും ചിത്രത്തില്‍ ധാരാളമുണ്ട്. ഗുണയിലെ 'കണ്‍മണി അന്‍പോട് കാതലന്‍' എന്നു തുടങ്ങുന്ന ഗാനവും മഞ്ഞുമ്മല്‍ ബോയ്‌സില്‍ മനോഹരമായി സമന്വയിപ്പിച്ചിട്ടുണ്ട്.