ലാല്‍ ജോസിന്റെ 'നായികാ നായകന്‍' റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് നടന്‍ നന്ദു ആനന്ദ്. ഓട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായകനായി അരങ്ങേറിയ താരം പിന്നീട് തിളങ്ങിയത് പൃഥ്വിരാജും ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ്. ഇപ്പോഴിതാ, നന്ദുവിന്റെ വിവാഹ വാര്‍ത്തയാണ് ആരാധകര്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് നടന്റെ വിവാഹം കഴിഞ്ഞത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു നടന്റെ ക്ഷേത്ര വിവാഹം. നിശ്ചയം കഴിഞ്ഞ് ഏഴു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് കല്യാണി കൃഷ്ണയെന്ന അതിസുന്ദരിയും ബിസിനസുകാരിയുമായ പെണ്‍കുട്ടിയെ നന്ദു താലി ചാര്‍ത്തിയിരിക്കുന്നത്.
സ്വന്തമായി ഗോള്‍ഡ്, ഡയമണ്ട് ബിസിനസ് നടത്തുന്ന പെണ്‍കുട്ടിയാണ് കല്യാണി കൃഷ്ണ. കല്യാണി കൃഷ്ണ ജ്യുവല്‍സ് എന്ന സ്ഥാപനം മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം അതിന്റെ ജ്വല്ലറി ഡിസൈനറായും കല്യാണി പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂരില്‍ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. എന്തായാലും അപ്രതീക്ഷിതമായി എത്തിയ വിവാഹചിത്രങ്ങളും വീഡിയോകളും ആരാധകരും ഏറ്റെടുക്കുകയാണ്. ഓട്ടം എന്ന സിനിമയിലൂടെയാണ് നന്ദു ആനന്ദ് സിനിമയിലേക്ക് എത്തിയത്. 'നായികാ നായകന്‍' എന്ന റിയാലിറ്റി ഷോയാണ് ഓട്ടത്തിലേക്കുള്ള വഴി തുറന്നത്. ഓഡീഷനില്‍ പങ്കെടുക്കുകയും അങ്ങനെ സെലക്ടാവുകയും ആയിരുന്നു.
ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയന്‍ കഥാപാത്രമായാണ് നന്ദു ആനന്ദ് എത്തിയത്. ഇപ്പോള്‍ നന്ദു ആനന്ദ് പങ്കെടുത്ത ഒരു പരിപാടിയ്ക്കിടെ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയന്‍ കഥാപാത്രമായാണ് നന്ദു ആനന്ദ് എത്തിയത്.
ആ വേഷം അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ പറ്റി നന്ദു നേരത്തേ ഫേസ്ബുക്കില്‍ കുറിച്ചത് ഏറെ വൈറലായിരുന്നു. അത് ഇങ്ങനെയായിരുന്നു. വലിയ സ്വപ്നങ്ങളിലേക്ക് എത്താന്‍ ഒരുപാട് കാലം വേണമെന്നാണ് നമ്മള്‍ കരുതാറ്. അത്തരം സ്വപ്നങ്ങളിലേക്ക് പരിശ്രമിക്കുമ്പോള്‍ പിന്നിട്ട കാലവും അനുഭവിച്ച പ്രയാസവും നമ്മള്‍ മറന്നുപോകും. ആറു വര്‍ഷം മുമ്പേയുള്ള അപക്വമായ ഒരാഗ്രഹം മാത്രമല്ല ഇന്നെനിക്ക് സിനിമ. സ്‌ക്രീന്‍ പങ്കിടുന്നതിലുപരി പൃഥ്വിരാജ് എന്ന പ്രതിഭയുടെ അനുജനായി അഭിനയിക്കുക എന്ന ആഗ്രഹം ആദ്യസിനിമ ചെയ്തുതീര്‍ന്നപ്പോഴും മനസില്‍ കത്തിക്കിടന്നിരുന്നു.
രണ്ടാമത്തെ സിനിമയ്ക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കെ സച്ചിച്ചേട്ടനും ചീഫ് അസോസിയേറ്റായ ജയന്‍ചേട്ടനും വന്നത് 'അയ്യപ്പനും കോശിയും' എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ അനിയന്റെ വേഷവുമായിട്ടായിരുന്നു. ഈയൊരു ചെറിയ കാലത്തെ കാത്തിരിപ്പിനൊടുവില്‍ രാജുവേട്ടന്റെ അനിയനായുള്ള സിനിമ ഇന്ന് സംഭവിക്കുന്നു എന്നത് തന്നെയാണ് എനിക്ക് അത്ഭുതവും ആത്മവിശ്വാസവും. കൂടെനിന്നവര്‍ക്കും വിശ്വസിച്ച് പിടിച്ചെഴുന്നേല്പിച്ചവര്‍ക്കും നന്ദി എന്നായിരുന്നു നന്ദു ആനന്ദ് അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.