വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് നിര്‍മിക്കുന്ന പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കല്‍ക്കി 2898 AD' കേരളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കും. ഇന്ത്യന്‍ സിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രമായ 'കല്‍ക്കി 2898 AD' ദുല്‍ഖര്‍ വിതരണത്തിനെത്തിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയുടെ കൂട്ടായ്മ തന്നെ കാണാം. ട്രെയിലര്‍ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് മേല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
ദുല്‍ഖറിന്റെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായ 'സീത രാമം' നിര്‍മിച്ചത് വൈജയന്തി മൂവീസായിരുന്നു. 'കല്‍ക്കി 2898 AD' ക്കായി ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ജൂണ്‍ 27ന് ചിത്രം റിലീസിനെത്തും.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.
ദീപിക പദുകോണ്‍ ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. പി ആര്‍ ഒ - ശബരി