Latest News

 പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി...!

Malayalilife
 പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി...!

കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം അര്‍ജന്റീന ഫാന്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാളിദാസ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. തീയേറ്റര്‍ ഹിറ്റ് ലിസ്റ്റുകളില്‍ ഒന്നായ ഓംശാന്തി ഓശാനയുടെ തിരകഥാകൃത്തായ മിഥുന്‍ മാനുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാളിദാസിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ചിത്രത്തില്‍ ഏറെ പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. തൃശൂര്‍ ശൈലിയില്‍ സംസാരിക്കുന്നവരെയായിരുന്നു കൂടുതലായി പരിഗണിച്ചിരുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പൂമരത്തിന് ശേഷം കാളിദാസ് നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് അര്‍ജന്റീന ഫാന്‍സ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിലും കാളിദാസ് ജയറാം നായകനാകുന്നുണ്ട്. അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലും കാളിദാസ് ജയറാമാണ് നായകന്‍.

kalidas jayaram,argentina fans,first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES