പൃഥ്വിരാജ് ചിത്രം' കടുവ' ഇനി തമിഴില്‍; ആക്ഷനും മാസുമൊക്കെയായി തമിഴ് നാട്ടിലേക്ക് മാര്‍ച്ച് മൂന്ന് മുതല്‍

Malayalilife
topbanner
 പൃഥ്വിരാജ് ചിത്രം' കടുവ' ഇനി തമിഴില്‍; ആക്ഷനും മാസുമൊക്കെയായി തമിഴ് നാട്ടിലേക്ക് മാര്‍ച്ച് മൂന്ന് മുതല്‍

ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മാസ് എന്റെര്‍ടെയ്‌നര്‍ കടുവ തമിഴിലേക്ക് ഒരുങ്ങുന്നു. മാര്‍ച്ച് മൂന്നിനാണ് തമിഴില്‍ മൊഴിമാറ്റിക്കൊണ്ട് കടുവ എത്തുന്നത്. 50 കോടിയിലധികം കളക്റ്റ് ചെയ്ത സിനിമ തമിഴിലും മുന്നേറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു സിനിമയുടെ നിര്‍മ്മാണം.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒടിടിയിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിച്ച ചിത്രമാണ് കടുവ. ജിനു വി എബ്രഹാമാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. 

അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിലെ പാട്ടുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാം ഹിറ്റായിരുന്നു.

kaduva tamil version release

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES