പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിലെ ആദ്യഗാനം പുറത്തിറങ്ങി. കടവുളേ പോലെ കാത്തവന്‍ നീ താന്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിനെ മാസാക്കി വെള്ളിത്തിരയിലെത്തിച്ച പൃഥ്വി ചിത്രത്തിന് വന്‍ വരവേല്‍പാണ് തീയറ്ററുകളില്‍ ലഭിച്ചിരിക്കുന്നത്. റിലീസ് പിന്നീട്ട് രണ്ട് ദിവസത്തെ കളക്ഷന്‍ കൊണ്ടതന്നെ 50 കോടി ബപിന്നിട്ടുകഴിഞ്ഞതായിട്ടാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഗാനം യൂട്രൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. ഏഴര ലക്ഷത്തിനടുത്ത് കാഴ്ചക്കാര്‍ ഇതിനോടകം ഗാനത്തിന് ആയിട്ടുണ്ട്. പാലോഗന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കാണ്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി എത്തുന്നു കടവുളേ പോലെയള്ള നീങ്ക താ എന്‍ കടവുള്‍ എന്നാണ് ഒരു ആരാധകന്റെ കമന്റ്.
മുരളി ഗോപി തിരക്കഥയിലൊരുങ്ങിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപുള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം പൃഥ്വിരാജ് ആദ്യ സംവിധാന സംരഭമാണ്.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, സായിക്കുമാര്‍, ബൈജു, ജോണ്‍ വിജയ്, നൈല ഉഷ, സാനിയ ഇയ്യപ്പന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്.