Latest News

അയ്യോ..ബ്രേക്ക്അപ്പ് ആയി; അവന്‍ ചീറ്റ് ചെയ്തു; ചിലര്‍ ഇരുന്ന് കരയും; ഇവര്‍ക്കൊന്നും നാണമില്ലേ; ഇതുപോലൊരു മോശം കാര്യം വേറെ ഇല്ല; വ്യക്തിജീവിതം വെച്ച് 'കോണ്ടെന്റെ' ആക്കുന്നതിനെതിരെ കാര്‍ത്തിക് ശങ്കര്‍;ചര്‍ച്ചയായി വാക്കുകള്‍ 

Malayalilife
 അയ്യോ..ബ്രേക്ക്അപ്പ് ആയി; അവന്‍ ചീറ്റ് ചെയ്തു; ചിലര്‍ ഇരുന്ന് കരയും; ഇവര്‍ക്കൊന്നും നാണമില്ലേ; ഇതുപോലൊരു മോശം കാര്യം വേറെ ഇല്ല; വ്യക്തിജീവിതം വെച്ച് 'കോണ്ടെന്റെ' ആക്കുന്നതിനെതിരെ കാര്‍ത്തിക് ശങ്കര്‍;ചര്‍ച്ചയായി വാക്കുകള്‍ 

മറ്റൊരാളുടെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടന്റാക്കി മാറ്റുന്നതിനും അതിനെച്ചൊല്ലിയുള്ള സൈബര്‍ വിചാരണകള്‍ക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടനും ഇന്‍ഫ്‌ലുവന്‍സറുമായ കാര്‍ത്തിക് ശങ്കര്‍. പ്രമുഖ ഇന്‍ഫ്‌ലുവന്‍സറായ അഖില്‍ എന്‍ആര്‍ഡിയുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങളുടെയും ചര്‍ച്ചകളുടെയും പശ്ചാത്തലത്തിലാണ് കാര്‍ത്തിക് തന്റെ നിലപാട് വ്യക്തമാക്കിയത്. 

സാധാരണയായി ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാറില്ലെങ്കിലും കുടുംബത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പുറത്തിട്ട് ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ മോശമായ മറ്റൊരു കാര്യമില്ലെന്ന് കാര്‍ത്തിക് ചൂണ്ടിക്കാട്ടി. പ്രണയബന്ധങ്ങളില്‍ ഉണ്ടാകുന്ന വഞ്ചനകള്‍ വേണമെങ്കില്‍ വേര്‍പിരിയലില്‍ അവസാനിപ്പിച്ച് വിഷമം ഒറ്റയ്ക്ക് സഹിക്കാം. എന്നാല്‍, ഒരു കുടുംബജീവിതത്തിലേക്ക് വരുമ്പോള്‍ ഒരാള്‍ മാത്രമല്ല ഉള്ളതെന്നും, അത്തരം സാഹചര്യങ്ങളില്‍ ആ വ്യക്തിയുടെ സ്ഥാനത്തുനിന്ന് ചിന്തിക്കാന്‍ ആളുകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു തെറ്റിന്റെ പേരില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ച് പരമാവധി മോശമാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും കാര്‍ത്തിക് കുറ്റപ്പെടുത്തി. സമൂഹത്തിന് ദോഷകരമായ കാര്യങ്ങളാണെങ്കില്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ടെന്നും എന്നാല്‍ വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ എന്തിനാണ് മറ്റുള്ളവര്‍ ചര്‍ച്ചയാക്കുന്നതെന്നും കാര്‍ത്തിക് ചോദിച്ചു. ഇതിനെപ്പറ്റി പ്രതികരിക്കുന്ന 90 ശതമാനം പേര്‍ക്കും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇതില്‍ റിയാക്ഷന്‍ വീഡിയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരെയാണ് ആദ്യം തല്ലേണ്ടതെന്നും, മറ്റൊരാളുടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കാണ് ഇത്ര താല്പര്യമെന്നും അദ്ദേഹം ചോദിച്ചു. സെലിബ്രിറ്റികളുടെ നല്ല കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്, എന്നാല്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും വിഷമമുണ്ടാക്കുന്ന വിഷയങ്ങള്‍ ആഘോഷമാക്കുന്നത് നിര്‍ത്തണമെന്നും കാര്‍ത്തിക് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
 

kaarthik shankar reaction social media attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES