മകളുടെ ജീവിതത്തിലെ പുതിയ നേട്ടം, അധ്യാപികയ്ക്കും ജോലിക്കാര്‍ക്കും നന്ദി പറഞ്ഞ് ജ്യോതിക; തങ്ങളുടെ മകള്‍ ദിയ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ താരദമ്പതികള്‍ 

Malayalilife
 മകളുടെ ജീവിതത്തിലെ പുതിയ നേട്ടം, അധ്യാപികയ്ക്കും ജോലിക്കാര്‍ക്കും നന്ദി പറഞ്ഞ് ജ്യോതിക; തങ്ങളുടെ മകള്‍ ദിയ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ താരദമ്പതികള്‍ 

തങ്ങളുടെ മകള്‍ ദിയ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് താരദമ്പതികളായ ജ്യോതികയും സൂര്യയും. മുംബൈയിലെ അസെന്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ദിയ. ഗ്രാജുേവഷന്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ജ്യോതിക തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചു. 'ഞങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നത്...അഭിമാനം, നിന്റെ തിരഞ്ഞെടുപ്പുകള്‍ നിന്റെ ഭയത്തെയല്ല, പ്രതീക്ഷകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ദിയയ്ക്ക് എല്ലാ ആശംസകളും നേരുന്നു. അമ്മയുടെയും അപ്പയുടെയും അനുഗ്രഹങ്ങള്‍ എന്നുമുണ്ടാകും'.- എന്നാണ് ദിയയുടെ വിഡിയോ പങ്കുവച്ച് ജ്യോതിക കുറിച്ചിരിക്കുന്നത്. 

 ജ്യോതികയുടെയും സൂര്യയുടെയും അച്ഛനും അമ്മയും ചടങ്ങിനെത്തിയിരുന്നു. ദിയയെ പഠിപ്പിച്ച അധ്യാപിക, വീട്ടുകാര്യങ്ങളില്‍ സഹായിച്ച ജോലിക്കാരിയായ ദിവ്യ അങ്ങനെ എല്ലാവരുടെയും പേരെടുത്ത് പറഞ്ഞു കൊണ്ടാണ് ജ്യോതിക നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്. സൂര്യയുടെയും ജ്യോതികയുടെയും അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ദിയയുടെ കുട്ടിക്കാലത്തെ ഫോട്ടോകളും ഇപ്പോഴത്തെ ചിത്രങ്ങളും ജ്യോതിക പങ്കുവച്ചിട്ടുണ്ട്. ''ഒരു നല്ല അധ്യാപിക മറ്റുള്ളവര്‍ക്കായി സ്വയം തീ കൊളുത്തി ഉരുകുന്ന ഒരു മെഴുകുതിരി പോലെയാണ്''ദിയയുടെ അധ്യാപികയുടെ ചിത്രം പങ്കുവച്ച് ജ്യോതിക കുറിച്ചു. 

തന്റെ മകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം പായ്ക്ക് ചെയ്തതിന് അവര്‍ തന്റെ സ്റ്റാഫ് ദേവിക്കും നന്ദി പറഞ്ഞു, അവരെ പകരം വയ്ക്കാന്‍ കഴിയാത്തവരെന്നാണ് ജ്യോതിക വിളിച്ചത്. രണ്ട് വര്‍ഷത്തോളമായി സൂര്യയും ജ്യോതികയും മക്കളുമായി മുംബൈയിലാണ് താമസം. മാതാപിതാക്കളെപ്പോലെ തന്നെ വിനോദ രംഗത്തേക്കും ദിയ ചുവടുവച്ചിരുന്നു. ലീഡിങ് ലൈറ്റ്- ദ് അണ്‍ടോള്‍ഡ് സ്റ്റോറീസ് ഓഫ് വിമന്‍ ബിഹൈന്‍ഡ് ദ് സീന്‍സ് എന്ന പേരില്‍ ഒരു ഫീച്ചര്‍ ഡോക്യുമെന്ററി ചിത്രം ദിയ സംവിധാനം ചെയ്തിട്ടുണ്ട്.

Read more topics: # ജ്യോതിക
jyotika shares diya graduates

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES