'മോം തിരിച്ചിട്ടാല്‍ വൗ'! തല കുത്തി നിന്നുള്ള വര്‍ക്കൗട്ട് വീഡിയോയുമായി ജ്യോതിക; നടി പങ്ക് വച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
 'മോം തിരിച്ചിട്ടാല്‍ വൗ'! തല കുത്തി നിന്നുള്ള വര്‍ക്കൗട്ട് വീഡിയോയുമായി ജ്യോതിക; നടി പങ്ക് വച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ്  ജ്യോതിക.  തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. സൂര്യ-ജ്യോതിക താരദമ്പതികള്‍ക്കും ഒരു വലിയ ഫാന്‍സ് കൂട്ടം തന്നെയുണ്ട്. ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജ്യോതിക. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ജ്യോതികയുടെ ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ജ്യോതിക തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുമുണ്ട്. . ഇപ്പോഴിതാ ജ്യോതികയുടെ പുത്തന്‍ വര്‍ക്കൗട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വീഡിയോ താരം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. തല കുത്തി നിന്ന്, കഠിനമായ വര്‍ക്ക് ഔട്ട് ചെയ്യുന്ന ജ്യോതികയാണ് വീഡിയോയിലുള്ളത്. ''MOM തിരിച്ചിട്ടാല്‍ WOW..' എന്ന ക്യാപ്ഷനും നല്‍കിയാണ് ജ്യോതിക വീഡിയോ പങ്കിട്ടിരിക്കുന്നത്.

വീഡിയോയ്ക്ക് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് കമന്റുകള്‍ കൊടുത്തിട്ടുണ്ട്.. 'ഓവ്‌സം ജോ, മോര്‍ പവര്‍ ടു യൂ' എന്നാണ് രാധിക ശരത്കുമാര്‍ കമന്റിട്ടിരിക്കുന്നത്.  മാളവിക മേനോന്‍, സാധിക വേണുഗോപാല്‍, ഗായത്രി ശങ്കര്‍ എന്നിവരും കമന്റുകള്‍ കൊടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 1.5 M വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. നേരത്തേയും ജ്യോതിക തന്റെ വര്‍ക്കൗട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

 

Read more topics: # ജ്യോതിക
jyothika workout video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES