തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ജ്യോതിക. നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്ത നടി വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു . പിന്നീട് ഒരു ഇടവേള കഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ് ജ്യോതിക. മമ്മൂട്ടിയുടെ നായികയായി മലയാളത്തിലേക്കും എത്താനൊരുങ്ങുന്ന നടി. ഇപ്പോളിതാ നടി സിലമ്പാട്ടം ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.
ജെ.എഫ്.ഡബ്യൂ അവാര്‍ഡ് നിശയില്‍ ആണ് നടി സാരിയുടുത്ത് 'സിലമ്പാട്ടം' ചെയ്തത്. രാച്ചസി' എന്ന സിനിമയ്ക്കു വേണ്ടി ജ്യോതിക 'സിലബാട്ടം' പരിശീലിച്ചിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് ഒരു വേദിയില്‍ താരമിത് അവതരിപ്പിക്കുന്നത്. സാരിയില്‍ അതിസുന്ദരിയായി എത്തിയ താരം വളരെ നിസ്സാരമായിട്ടാണ് ഇത് ചെയ്യുന്നത്.
കാണികളായ ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേര്‍ കൈയടിച്ച് ഇതിനെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. രേവതി അടക്കമുള്ളവര്‍ നിറഞ്ഞ അത്ഭുതത്തോടെ പ്രോത്സാഹിപ്പിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ട്.