മമ്മൂട്ടി, ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന 'കാതല്‍' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്. ഏപ്രില്‍ 20ന് ചിത്രം റിലീസ് ചെയ്‌തേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള പറയുന്നത്. ജിയോ ബേബിയാണ് കതല്‍ സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. സംഗീതം മാത്യൂസ് പുളിക്കന്‍ ആണ്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് കാതല്‍. മമ്മൂട്ടി കമ്പനിയാണ് സിനിമയുടെ നിര്‍മ്മാണം.
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാതല്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആണ് പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ ചിത്രം. രണ്ടാം ചിത്രം റോഷാക്ക് ആയിരുന്നു.