ലക്ഷങ്ങള്‍ വാടക നല്‍കി താമസിച്ചിരുന്ന പോപ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇപ്പോള്‍ താമസമാക്കിയിരിക്കുന്നത് അമ്പത്തിയെട്ടു കോടി വില വരുന്ന സ്വന്തം വീട്ടില്‍; ഭാര്യ ഹെയ്ലി ബാള്‍ഡ്വിന്നിനൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയ വിശേഷങ്ങള്‍ പങ്ക് വച്ച് ഗായകന്‍

Malayalilife
 ലക്ഷങ്ങള്‍ വാടക നല്‍കി താമസിച്ചിരുന്ന പോപ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇപ്പോള്‍ താമസമാക്കിയിരിക്കുന്നത് അമ്പത്തിയെട്ടു കോടി വില വരുന്ന സ്വന്തം വീട്ടില്‍; ഭാര്യ ഹെയ്ലി ബാള്‍ഡ്വിന്നിനൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയ വിശേഷങ്ങള്‍ പങ്ക് വച്ച് ഗായകന്‍


സ്റ്റിന്‍ ബീബറിനെ അറിയാത്തവരായി പുതു തലമുറയില്‍ ആരുമുണ്ടാകാന്‍ വഴിയില്ല. ത്രസിപ്പിക്കുന്ന പോപ് ഗാനങ്ങളുമായി ലോക മനസ് കീഴടിക്കിയ ഇരുപതുകാരന്‍. 16 വയസില്‍ താരമായ കനേഡിയന്‍ ഗായകന്‍ എപ്പോഴും പ്രശസ്തിയുടെ കൊടുമുടയില്‍ നില്‍ക്കുന്ന താരമാണ്.

ഇപ്പോഴിതാ തന്റെ ആരാധകര്‍ക്കായി വീട്ടുവിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ബീബര്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീട്ടിലെ ബെഡ്‌റൂമിന്റെയും ലിവിങ് റൂമിന്റെയുമൊക്കെ ദൃശ്യങ്ങള്‍ ബീബര്‍ പങ്കുവച്ചത്. ഭാര്യ ഹെയ്ലി ബാള്‍ഡ്വിന്നിനെയും ദൃശ്യങ്ങളില്‍ കാണാം.

2018ല്‍ വിവാഹിതരായ ദമ്പതികള്‍ ഈ വര്‍ഷമാദ്യം ആണ് ബിവെര്‍ലി ഹില്സിലുള്ള ഈ വീട്ടിലേക്ക് കുടിയേറിയത്. അമ്പത്തിയെട്ട് കോടിയോളമാണ് ബീബറിന്റെ വീടിന്റെ മൂല്യം. 1930 ല്‍ പണികഴിപ്പിച്ച വീട് വര്‍ഷങ്ങള്‍ക്കിപ്പുറം നവീകരിച്ചാണ് ബീബറും കുടുംബവും താമസം മാറിയത്.

6132 ചതുരശ്ര അടിയുള്ള വീട്ടില്‍ അഞ്ചു ബെഡ്റൂമുകളും ഏഴു ബാത്റൂമുകളും ഒരു മിനി ബാറും ഹോം തീയേറ്ററും ഗാര്‍ഡന്‍ ഏരിയയും സ്വിമ്മിങ് പൂളുമാണുള്ളത്. മേല്‍ക്കൂര മുതല്‍ നിലം വരെ മുട്ടിനില്‍ക്കുന്ന ഗ്ലാസ് വാളാണ് ലിവിങ് റൂമിലെ ഹൈലൈറ്റ്. ഒരുഭാഗത്തെ ചുവരില്‍പിങ്ക് നിറത്തിലുള്ള പ്രതലത്തില്‍കറുപ്പു നിറം കൊണ്ട് ഐ ലവ് യൂ എന്നെഴുതിയ വാള്‍പേപ്പറും ആകര്‍ഷകമാണ്. വെള്ള നിറത്തിലുള്ള ഫര്‍ണിച്ചറുകളും ആധുനിക ശൈലിയില്‍പണിത ഫയര്‍പ്ലേസുമൊക്കെയാണ് ബെഡ്റൂമിന്റെ മനോഹാരിത കൂട്ടുന്നു. 

നേരത്തെ ലോസ്ആഞ്ചലസിലുള്ള ടൊലുകാ ലേക്കിലെ മാന്‍ഷനില്‍ വാടകയ്ക്കായിരുന്നു ഇരുവരും താമസിച്ചിരുന്നത്, മാസം 68ലക്ഷം രൂപയായിരുന്നു വാടകയിനമായി നല്‍കിയിരുന്നത്. സ്വന്തം നാടായ ഒന്റാറിയോവില്‍ നൂറ്റിയൊന്ന് ഏക്കറിലുള്ള മുപ്പത്തിനാലു കോടിയുടെ വസ്തുവും താരം സ്വന്തമാക്കിയിരുന്നു.

justin bieber shares a peek inside his home with hailey baldwin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES