പ്രണവ് മോഹന്‍ലാലിനെ എല്ലാവര്‍ക്കും അറിയുന്നതാണ്. ഒരു നടന്‍ എന്നതിലുപരി യാത്രക്കളോടും, എഴുത്തിനോടും മ്യൂസിക്കിനോടും ഒക്കെ നല്ല താല്‍പര്യം ഉള്ള താരമാണ്. ഒരു മഹാനടന്റെ മകന്‍ എന്നതിന്റെ ജാഡയോ മറ്റോ ഒരിക്കലും പ്രണവ് കാണിച്ചിട്ടില്ല. ഒരു സാധരണക്കാരനെ പോലെ നടക്കുന്ന വീഡിയോ പലപ്പോഴായി പ്രണവിന്റെ പുറത്ത് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ എളിമയും വിനയുമൊക്കെ വീണ്ടും പറയുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. 'ദൃശ്യം' സിനിമയുടെ തമിഴ് റീമേക്ക് 'പാപനാശം' ചിത്രീകരണ സമയത്ത് പ്രണവ് ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ നിലയില്‍ ജോലി ചെയ്തിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ സെറ്റില്‍ ഉള്ളവര്‍ക്ക് ആര്‍ക്കും തന്നെ പ്രണവിനെ മനസ്സിലായിരുന്നില്ല.
ചിത്രീകരണ സമയത്ത് പ്രണവ്, മോഹന്‍ലാലിന്റെ മകന്‍ എന്ന യാതൊരു പ്രിവിലേജും ഉപയോഗിക്കാതെ, എല്ലാ ജോലികളും അവഗണിക്കാതെ, സാധാരണ അസിസ്റ്റന്റ് ഡയറക്ടറുടെ പോലെ പ്രവര്‍ത്തിച്ച് വരികയായിരുന്നു. സെറ്റില്‍ ഓടി നടന്ന് എല്ലാ കാര്യങ്ങളും ഒരു മടിയും കൂടാതെ ചെയ്തിരുന്നു പ്രണവ് എന്ന് പറഞ്ഞിരിക്കുകയാണ് പ്രണവ്. പ്രണവിന്റെ ഈ സ്വഭാവം എല്ലാവരും പെട്ടെന്ന് ശ്രദ്ധിക്കാന്‍ കാരണമായി എന്നാല്‍ ആരെന്ന് മനസ്സിലായിരുന്നില്ല. ഒരു ദിവസം ആ ചിത്രത്തിലെ നായകനും മഹാ നടനുമായ കമല്‍ഹാസന്‍ പ്രണവിനെ അടുത്ത് വിളിച്ച് സംസാരിക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ പരിചരണം, സ്നേഹപരമായ സമീപനം യൂണിറ്റിലെ എല്ലാവര്‍ക്കും അത്ഭുതമായി തോന്നി.
പിന്നീട് പ്രണവ് മോഹന്‍ലാലിന്റെ മകന്‍ ആണെന്ന് ആരോ വെളിപ്പെടുത്തിയത്. ഇത് കേട്ട് സെറ്റില്‍ ഉണ്ടായിരുന്നവര്‍ എല്ലാം ഞെട്ടി എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. വലിയ അമ്പരപ്പും ആവേശവും സൃഷ്ടിച്ചു. പ്രണവ് തനിച്ചിരിക്കാതെ, എല്ലാവരോടും സൗഹൃദത്തോടെ പെരുമാറി, സിനിമയുടെ സാങ്കേതിക കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യം കാണിച്ചു. ''പ്രണവ് മലയാളവും തമിഴും നന്നായി സംസാരിച്ചിരുന്നു. അദ്ദേഹം സെറ്റിലെ എല്ലാവരും കഴിക്കുന്ന ഭക്ഷണവും കഴിച്ചു, ഏത് പ്രത്യേക പരിഗണനയും വേണ്ടാതെ, എല്ലാ ജോലികളും നിര്‍വ്വഹിച്ചു. അദ്ദേഹത്തിന്റെ ഈ ലളിതവും വിനയമുള്ള സ്വഭാവം, പിതാവ് മോഹന്‍ലാല്‍ നല്‍കുന്ന ഉദാഹരണത്തിന്റെ തെളിവ് തന്നെയാണ്,'' എന്ന് അഭിപ്രായപ്പെട്ടു.