Latest News

ആദ്യ സിനിമ പൃഥ്വിരാജിന്റെ പടം; കരഞ്ഞ് അഭിനയിക്കേണ്ട സീനില്‍ കരച്ചില്‍ ശരിയാകാത്തത് കൊണ്ട് പറഞ്ഞ് വിട്ടു; പകരം എന്റെ അസിസ്റ്റന്റായി വന്നയാള്‍ക്ക് ആ വേഷം;അന്ന് മുതല്‍ ഇങ്ങോട്ട് പഠനം അല്ലാതെ വേറെ ഒന്നും ഞാന്‍ ചെയ്തിട്ടില്ല; തഗ് ലൈഫ് പ്രമോഷന്‍ വേദിയില്‍ ജോജു പങ്ക് വച്ചത്

Malayalilife
ആദ്യ സിനിമ പൃഥ്വിരാജിന്റെ പടം; കരഞ്ഞ് അഭിനയിക്കേണ്ട സീനില്‍ കരച്ചില്‍ ശരിയാകാത്തത് കൊണ്ട് പറഞ്ഞ് വിട്ടു; പകരം എന്റെ അസിസ്റ്റന്റായി വന്നയാള്‍ക്ക് ആ വേഷം;അന്ന് മുതല്‍ ഇങ്ങോട്ട് പഠനം അല്ലാതെ വേറെ ഒന്നും ഞാന്‍ ചെയ്തിട്ടില്ല; തഗ് ലൈഫ് പ്രമോഷന്‍ വേദിയില്‍ ജോജു പങ്ക് വച്ചത്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി പിന്നീട് സഹനടനായി വേഷമിട്ട ജോജു ഇന്ന് മലയാള സിനിമയിലെ ഹിറ്റ് സിനിമാ സംവിധായകനും നടനും ആണ്. വര്‍ഷങ്ങളോളം സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ജോജുവിന്റെ കരിയര്‍ മാറിയ ചിത്രമായിരുന്ന ജോസഫ് ജോജു ഇപ്പോള്‍ തമിഴ് സിനിമയിലും താരമാണ്. കമല്‍ഹാസന്‍ നായകനായി എത്തുന്ന തഗ് ലൈഫില്‍ പ്രധാന വേഷത്തില്‍ ജോജു എത്തുന്നുണ്ട്. തഗ് ലൈഫിന്റെ പ്രമോഷന്‍ വേദിയില്‍  ജോജു ജോര്‍ജ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ജോജു ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ

കല്യാണ തലേന്ന് ഉത്സാവമൂഡ് ഉണ്ടാവില്ലേ. അതിന്റെ സന്തോഷത്തിലാണ് ത?ഗ് ലൈഫ് റിലീസ് ചെയ്യാന്‍ പോകുന്നതിനെ എനിക്ക് ഉള്ളത്. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാ?ഗ്യമാണത്. അം?ഗീകാരമാണത്. ചെറിയ വേഷങ്ങള്‍ തുടങ്ങി 125ഓളം സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അഭിനയിച്ച് ശരിയാവാതെയാണ് ഞാന്‍ തുടങ്ങിയത്. പഠിച്ച് പഠിച്ച് 2010ലാണ് സിനിമയില്‍ ട്രൈ ചെയ്യാം എന്ന് ഒരാള്‍ പറയുന്നത്. 2013ല്‍ ഒരു കഥാപാത്രം കിട്ടി. 2018ല്‍ ജോസഫ് എന്ന സിനിമ സംഭവിച്ചു. കഴിഞ്ഞ വര്‍ഷം പണി എന്ന സിനിമ സംവിധാനം ചെയ്തു. 

നമ്മള്‍ കഠിനാധ്വാനം ചെയ്തിട്ട് ആരെങ്കിലും കൊള്ളാടാന്ന് പറയുന്നത് കേള്‍ക്കാന്‍ ആ?ഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതില്ലെങ്കിലും പ്രശ്‌നമൊന്നും ഇല്ല. പക്ഷേ ഒരു പ്രശംസ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. അതാ?ഗ്ര?ഹിച്ച രീതിയില്‍ കിട്ടാതിരുന്നപ്പോള്‍ സങ്കടപ്പെട്ടിട്ടുണ്ട്. മനസില്‍ മുറിവ് ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം നീ നല്ലൊരു നടനാണ് എന്ന് കമല്‍ സാര്‍ പറഞ്ഞപ്പോള്‍ ഇല്ലാതായി. 

എന്റെ ആദ്യ സിനിമ പൃഥ്വിരാജിന്റെ പടമായിരുന്നു. അതില്‍ കരഞ്ഞ് അഭിനയിക്കേണ്ട സീനുണ്ട്. കരച്ചില്‍ ശരിയാകാത്തത് കൊണ്ട് എന്നെ പറഞ്ഞ് വിട്ടു. പകരം എന്റെ അസിസ്റ്റന്റായി വന്നയാള്‍ക്ക് ആ വേഷവും കൊടുത്തു. ഇന്‍സള്‍ട്ടാണ് അതെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ എനിക്കത് ഇന്‍സള്‍ട്ട് ആയിരുന്നില്ല. അന്ന് മുതല്‍ ഇങ്ങോട്ട് പഠനം അല്ലാതെ വേറെ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. വേറെ ഒന്നും അറിയുകയും ഇല്ല. 

joju george in thug life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES