ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവരെ പ്രധാന വേഷങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദി ബോഡി.ആ ചിത്രത്തിനു ശേഷം ജീത്തു ജോസഫ് വീണ്ടും ഒരു ബോളിവുഡ് സിനിമയൊരുക്കുന്നു'ബോളിവുഡ്ഡിലെ പ്രശസ്ത ചലച്ചിത്രനിര്‍മ്മാണ സ്ഥാപനമായ ജംഗ്ലീപിക്‌ച്ചേഴ്സും കോളിവുഡ്ഡിലെ പ്രശസ്തമായ ക്ലൗഡ് 9 കമ്പനിയും സംയുക്തമായി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ജീത്തു ജോസഫ് ഒരുക്കുന്നത്.
ബറേലി കി ബര്‍ഫി, ബദായ് ഹോ.. രണ്ട് നാഷണല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സല്‍വാര്‍, ഡക്കാനോ ദോ: തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങള്‍ ജംഗ്‌ളിപ്പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ചതാണ്.അജിത്തിന്റെ മങ്കാത്ത ഉള്‍പ്പടെ നിരവധി തമിഴ് ചിത്രങ്ങള്‍ നിര്‍മ്മിച്ച സ്ഥാപനമാണ് ക്ലൗഡ് - 9.ത്രില്ലര്‍ - ഡ്രാമ ജോണറിലുള്ള ഒരു സിനിമയായിരിക്കുമെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.
ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തുവിടുമെന്ന് ജീത്തു പറഞ്ഞു.ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായ നേര് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ജീത്തു ജോസഫ്.നേര് പൂര്‍ത്തിയാക്കി നവംബറില്‍ ബേസില്‍ ജോസഫിനെ നായകനാക്കി മറ്റൊരു ചിത്രവും ജീത്തു ഒരുക്കുന്നുണ്ട്- അതിനു ശേഷം ഈ ബോളിവുഡ്ഡ് ചിത്രത്തിലേക്കു കടക്കുകയാണ്.
ഇതിനിടയില്‍ കുറച്ചു ഭാഗം മാത്രം പൂര്‍ത്തിയാക്കാനുള്ള, മോഹന്‍ലാല്‍ നായകനായ റാമിന്റെ ചിത്രീകരണവും പൂര്‍ത്തിയാക്കും.ബോളിവുഡ്ഡിലേക്ക് വീണ്ടും ഒരു മലയാളി സ്പര്‍ശം കടന്നു വരുന്നതില്‍ മലയാളികള്‍ക്ക് ഏറെ അഭിമാനമായ കാര്യമാണന്നതില്‍ സംശയമില്ല.വാഴൂര്‍േ ജോസ്.