Latest News

ജിത്തുജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; മാസ്സ് ചിത്രത്തിനായി കാത്ത് ആരാധകര്‍

Malayalilife
ജിത്തുജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു;  മാസ്സ് ചിത്രത്തിനായി കാത്ത് ആരാധകര്‍

മോഹന്‍ലാലിന്റെ കരിയറില്‍ വന്‍ ഹിറ്റ് സമ്മാനിച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും സിനിമ കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും ദൃശ്യവും ജോര്‍ജുകുട്ടിയും ധ്യാനം കൂടലുമെല്ലാം ചര്‍ച്ചയാകാറുണ്ട്. ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ ഒരു ഹിറ്റ് ചിത്രമായിരുന്നു ദ്യശ്യം .ആദ്യ അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ  20 കോടിയോളം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയിരുന്നത് .

മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം . മോഹന്‍ലാല്‍ ദൃശ്യം പിന്നിട്ട് 100 കോടിയും അതിനപ്പുറവുമൊക്കെ സ്വന്തമാക്കി. ഇപ്പോഴിതാ മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് വാര്‍ത്ത.

ദൃശ്യം പോലായിരിക്കില്ല  മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമ. അക്കാര്യം ജീത്തു ജോസഫ് തന്നെ പറയുന്നു. ഒരു മാസ് സിനിമയാണ് ജീത്തു ജോസഫ് ആലോചിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായി തൃഷ സിനിമയില്‍ അഭിനയിക്കുന്നു. ഒരു ആക്ഷന്‍ ത്രില്ലര്‍ റിയലിസ്റ്റിക് സ്വഭാവത്തില്‍ എടുക്കാനാണ് ആലോചിക്കുന്നത് എന്ന് ജീത്തു ജോസഫ് പറയുന്നു. വ്യത്യസ്ത രാജ്യങ്ങളിലായിരിക്കും ചിത്രീകരണം. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നുമാണ് വാര്‍ത്ത.

Read more topics: # jithu joseph and ,# mohanlal
jithu joseph and mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES