അഭിയിക്കാന്‍ മാത്രമല്ല നന്നായി പാടാനുമറിയാം എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് നടന്‍ ജയസൂര്യ. പക്രുവിനെ നായകനാക്കി മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിലാണ് ജയസൂര്യ വീണ്ടും ഗാനം ആലപിച്ചിരിക്കുന്നത്. ജയസൂര്യ പാടുന്ന പത്താമത്തെ ഗാനമാണിത്. മേല്‍വിലാസം, അപ്പോത്തിക്കിരി, എന്നീ സിനിമയുടെ സംവിധായകനാണ് മാധവന്‍ രാമദാസന്‍. പുതിയ പാട്ടിന്റെ വിശേഷങ്ങള്‍ ജയസൂര്യതന്നെയാണ് ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.നടന്‍ മാത്രമല്ല നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് പലവട്ടം തെളിയിച്ചയാളാണ് ജയസൂര്യ. സിനിമകളിലും വേദികളിലുമായി ഈ കഴിവ് തെളിയിച്ചിട്ടുമുണ്ട്. വാരിക്കൂട്ടിയ കയ്യടികളും ചെറുതല്ല.
പുതിയ പാട്ടിന്റെ വിശേഷങ്ങള്‍ സംഘത്തോടൊപ്പം ഉള്ള ചിത്രവും ചേര്‍ത്ത് താരം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നു. 'അങ്ങനെ വീണ്ടും...' എന്ന് തുടങ്ങുന്ന കുറിപ്പില്‍ ഹെഡ്‌ഫോണ്‍ വച്ച് പുഞ്ചിരിച്ചു നില്‍ക്കുന്ന ജയസൂര്യയുടെ ചിത്രം കൂടിയുണ്ട്.
2005ല്‍ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാളിലെ കോമളവല്ലി... എന്ന് തുടങ്ങുന്ന ഗാനമാണ് ജയസൂര്യയെ ആദ്യമായി ചലച്ചിത്ര പിന്നണി ഗായകനാക്കിയത്. ശേഷം ഓര്‍മ്മത്താളുകളിലെ 'ആദ്യമായി...', ത്രീ കിങ്‌സിലെ 'ബില്‍സില ഹേയ് ബില്‍സില...', പുണ്യാളന്‍ അഗര്‍ബത്തീസിലെ 'ആശിച്ചവന്‍ ആകാശത്തിലെ...', ഹാപ്പി ജേര്‍ണിയിലെ 'മയ്യാ മോറെ...', ആട് ഒരു ഭീകരജീവിയാണിലെ 'ചിംഗാരിയാട്...', അമര്‍ അക്ബര്‍ അന്തോണിയിലെ 'പ്രേമമെന്നാല്‍ എന്താണ് പെണ്ണെ...', ഷാജഹാനും പരീക്കുട്ടിയിലെയും 'ചിത്തിര മുത്തേ...' എന്നിവയാണ് മറ്റു ഗാനങ്ങള്‍. പ്രേതം രണ്ടാണ് ജയസൂര്യയുടെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം.