Latest News

ജയസൂര്യ വീണ്ടും ക്യാമറയ്ക്കു മുന്നില്‍; ഒപ്പം വിനായകനും; ഒസ്ലര്‍ ടീമിന്റെ രണ്ടാമത്തെ ചിത്രം ആരംഭിച്ചു

Malayalilife
 ജയസൂര്യ വീണ്ടും ക്യാമറയ്ക്കു മുന്നില്‍; ഒപ്പം വിനായകനും; ഒസ്ലര്‍ ടീമിന്റെ രണ്ടാമത്തെ ചിത്രം ആരംഭിച്ചു

കടമറ്റത്തു കത്തനാര്‍ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമയും ചെയ്യാതെ മാറിനിന്ന ജയസൂര്യ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. കത്തനാര്‍ ചിത്രീകരണം പൂര്‍ത്തിയാക്കി, മറ്റൊരു കഥാപാത്രമാകാന്‍ സാവകാശമെടുത്താണ് പുതിയ വരവ്.

കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയെറ്ററിലായിരുന്നു പുതിയ സിനിമയുടെ ചിത്രീകരണത്തിനു തുടക്കം. നടന്‍ സണ്ണി വെയ്ന്‍ സ്വിച്ചോണ്‍ കര്‍മവും, ജയസൂര്യയുടെ ഭാര്യ സരിത ഫസ്റ്റ് ക്ലാപ്പും നിര്‍വഹിച്ചു. സാഹിത്യകാരി ശ്രീകലാ എസ്. മോഹനാണ് ഭദ്രദീപം തെളിച്ചത്.

കത്തനാറിന്റെ ചിത്രീകരണം പൂര്‍ണ്ണമായും പൂര്‍ത്തിയാക്കി, മറ്റൊരു കഥാപാത്രമാകാന്‍ സാവകാശത്തോടെഉള്‍ക്കൊണ്ടു കൊണ്ടാണ് പുതിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ നടന്‍ ക്യാമറക്ക് മുന്നിലെത്തിയത്.മാര്‍ച്ച് പതിനഞ്ച് ശനിയാഴ്ച്ച കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയേറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.ലളിതമായ ചടങ്ങില്‍ പ്രശസ്ത നടന്‍ സണ്ണി വെയ്ന്‍ സ്വിച്ചോണ്‍ കര്‍മ്മവും, ശ്രീമതി സരിതാ ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടായിരുന്നു തുടക്കം.നേരത്തേ സാഹിത്യകാരി ശ്രീകലാ എസ്. മോഹന്‍ ആദ്യ ഭദ്രദീപം തെളിയിച്ചിരുന്നു.

കലാപരമായും സാമ്പത്തികമായും, മികച്ച വിജയം നേടിയ അനുഗ്രഹീതന്‍ ആന്റെണി എന്ന ചിത്രം സംവിധാനം ചെയ്ത പ്രിന്‍സ് ജോയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും, ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച് വിജയം നേടിയ അബ്രഹം ഒസ് ലര്‍ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിന്റെ ബാനറില്‍ മിഥുല്‍ മാനുവല്‍ തോമസ്സും, ഇര്‍ഷാദ് എം. ഹസ്സനും ചേര്‍ന്ന് നേരമ്പോക്ക് ഫിലിംസിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു.

ജയസൂര്യ, വിനായകന്‍ കോംബോ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകം സൃഷ്ടിക്കാന്‍ പോന്നതാണ്. ആ കൗതുകം നിലനിര്‍ത്തിക്കൊണ്ടുതന്നെ യാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.ഫാന്റെസി കോമഡി ജോണറിലുള്ളതാണ് ഈ ചിത്രം.

സമൂഹത്തിലെ സാധാരണക്കാരായവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. അവരുടെ ജീവിത പശ്ചാത്തലത്തിലൂടെ പൂര്‍ണ്ണമായും , നര്‍മ്മത്തിന്റെ പാതയിലൂടയാണ് ചിത്രത്തിന്റെ കഥാ സഞ്ചാരം.ജയസൂര്യ, വിനായകന്‍ എന്നിവര്‍ക്കു പുറമേ പ്രശസ്ത റാപ് സിംഗര്‍ ബേബിജീന്‍ ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സുരേഷ് കൃഷ്ണ ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി, നിഹാല്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണി നിരക്കുന്നു.ജയിംസ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം - ഷാന്‍ റഹ്മാന്‍.
ഛായാഗ്രഹണം - വിഷ്ണുശര്‍മ്മ.
എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്
പ്രൊഡക്ഷന്‍ ഡിസൈനര്‍ - അരുണ്‍ വെഞ്ഞാറമ്മൂട്.
കലാസംവിധാനം
മഹേഷ് പിറവം.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍.
കോസ് സ്റ്റ്യും - ഡിസൈന്‍ - സിജി നോബിള്‍ തോമസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് -രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്,
ആക്ഷന്‍ - ഫീനിക്‌സ് പ്രഭു.
ഡിസൈന്‍- യെല്ലോ ടൂത്ത്
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - സുനില്‍ സിംഗ്, സജിത് പി.വൈ.
പ്രൊഡക്ഷന്‍ മാനേജര്‍ - I നജീര്‍ നസീം.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാജേഷ് സുന്ദരം
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍.
കൊച്ചിയിലും. കൊല്ലത്തു മായി  ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

Read more topics: # ജയസൂര്യ
jayasurya join hands with vinayakan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES