Latest News

ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ട് വീണ്ടും; ക്യാപ്റ്റനുശേഷം വെള്ളം എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ജയസൂര്യ

Malayalilife
ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ട് വീണ്ടും; ക്യാപ്റ്റനുശേഷം വെള്ളം എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ജയസൂര്യ

ജി. പ്രജേഷ് സെന്നിന്റെ പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാവുന്നു. 'വെള്ളം' എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക പോസ്റ്റര്‍ ജയസൂര്യ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചു. പ്രജേഷ് സെന്നിന്റെ ആദ്യ ചിത്രമായ 'ക്യാപ്റ്റന്‍' റിലീസായി ഒരു വര്‍ഷം തികയുമ്പോഴാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിട്ടുള്ളത്. തിയറ്ററുകളില്‍ 100 ദിവസത്തില്‍ കൂടുതല്‍ ഓടുകയും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ക്യാപ്റ്റന്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി.സത്യന്റെ ജീവിതം പറയുന്നതായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന സത്യനെ ജയസൂര്യ വെള്ളിത്തിരയില്‍ അനശ്വരമാക്കി. അനു സിത്താരയാണ് സത്യന്റെ ഭാര്യ അനിതയുടെ വേഷം അഭിനയിച്ചത്.
തമിഴ് നടന്‍ ആര്‍. മാധവന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായി അഭിനയിക്കുന്ന ഞീരസലൃ്യേ: വേല ചമായശ ഋളളലര േഎന്ന ചലച്ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുംബൈയിലാണ് പ്രജേഷ് സെന്‍. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

jayasurya-and-prajesh-sen-come-together-for-a-film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES