യുവ ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറില്‍ വെച്ച് അപകടം സംഭവിച്ചു. മൂന്നാര്‍മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഗാര്‍ഡന്‍സിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. കാറിലേക്കു കയറാന്‍ ശ്രമിക്കുമ്പോള്‍ പുറകില്‍ നിന്നു വന്ന ഓട്ടോറിക്ഷ നടിയെ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ജയശ്രീയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടിയുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 1948 കാലം പറഞ്ഞത്, നിത്യഹരിത നായകന്‍ എന്നീ സിനിമകളില്‍ നായികയായും ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലും താരം വെള്ളിത്തിരയിലെത്തി.
ബ്ലസി സംവിധാനം ചെയ്ത ഭ്രമരം സിനിമയിലെ അണ്ണാറക്കണ്ണാ വാ എന്ന പാട്ട് ആരും മറക്കാന്‍ സാധ്യതയില്ല. ഈ പാട്ട് സീനിലെ കൊച്ചു മിടുക്കിയായി എത്തിയ ജയശ്രീ പഠനത്തിലും അതവ മിടുക്കാണ് പ്രകടിപ്പിച്ചിരുന്നത്. താരത്തിന് പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്ക് ലഭിച്ചിരുന്നു.സിനിമ മേഖലയില്‍ സജീവമായി നില്‍ക്കവെയാണ് പരീക്ഷയില്‍ മികവ് കാണിച്ച് അന്ന് താരം ശ്രദ്ധിക്കപ്പെട്ടത്.
നെല്ലങ്കര ഐശ്വര്യ ഹൗസില്‍ പി.ശിവദാസ് എം. സ്വപ്ന ദമ്പതികളുടെ മൂത്ത മകളാണ് ജയശ്രീ. ബാലതാരമായാണ് ജയശ്രീ ശിവദാസ് സിനിമയില്‍ എത്തിയത എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'ആക്ഷന്‍ ഹീറോ ബിജു ആണു ജയശ്രീ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച ചിത്രം. നേരത്ത ഡോ. ലൗ, പുള്ളിമാന്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, വര്‍ഷം, ഇതുവഴി തിരിയുന്നിടം, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.